Latest News

പാരിസില്‍ പറന്നിറങ്ങിയ ഐശ്വര്യയുടെ വിരലില്‍ വിവാഹമോതിരം;അഭിഷേക് ബച്ചനുമായി വേര്‍പിരിയുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ റായ്

Malayalilife
 പാരിസില്‍ പറന്നിറങ്ങിയ ഐശ്വര്യയുടെ വിരലില്‍ വിവാഹമോതിരം;അഭിഷേക് ബച്ചനുമായി വേര്‍പിരിയുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ റായ്

ഫാഷന്റെ പുത്തന്‍കാഴ്ചകള്‍ ലോകത്തിനു മുന്‍പിലെത്തുന്ന വേദിയാണ് പാരിസ് ഫാഷന്‍ വീക്ക്. ഇത്തവണയും പതിവുതെറ്റിക്കാതെ പാരിസ് ഫാഷന്‍ വീക്കിന്റെ റാംപിലെത്തിയ ശ്രദ്ധ നേടിയിരിക്കുകയാണ് ബോളിവുഡ് താരം ഐശ്വര്യ റായ്. ഫ്രഞ്ച് ബ്രാന്‍ഡായ മോസ്സിയുടെ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത് .

ഇതിനിടെ അഭിഷേകിന്റെ കുടുംബവുമായി ഐശ്വര്യ അകല്‍ച്ചയിലാണെന്നും ഐശ്വര്യയും മകള്‍ ആരാധ്യയും മറ്റൊരു വീട്ടിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാത്തതും ചര്‍ച്ചകളുടെ ചൂട് കൂട്ടി,

എന്നാല്‍ ഇപ്പോഴിതാ പാരിസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യ ഇതിനെല്ലാമുള്ള മറുപടിയാണ് നല്‍കിയിരിക്കുന്നത്. പാരിസില്‍ പറന്നിറങ്ങിയ താരത്തിന്റ വിരലില്‍ വിവാഹ മോതിരമുണ്ടായിരുന്നു. കുറച്ച് കാലങ്ങളായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഐശ്വര്യയുടെ രീതികളെ വിവാഹ മോചനത്തിന്റെ സൂചനകളായി ചിത്രീകരിച്ചതിനെ തുടര്‍ന്നായിരിക്കണം ഐശ്വര്യ വിവാഹമോതിരം ധരിച്ച് എത്തിയതെന്നാണ് സൂചന...

മകള്‍ ആരാധ്യയ്ക്കൊപ്പം പാരിസിലെ ഫാഷന്‍ വീക്ക് വേദിയില്‍ ഐശ്വര്യ എത്തുന്നതാണ് വീഡിയോയിലുള്ളത്. പിങ്ക് സ്വെറ്റ്ഷര്‍ട്ടും കറുപ്പ് ജീന്‍സുമാണ് ആരാധ്യയുടെ ഔട്ട്ഫിറ്റ്. പിങ്ക് നിറത്തില്‍ പ്രിന്റുകളുള്ള പച്ച ട്രെഞ്ച് കോട്ടാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. എന്നാല്‍ ഐശ്വര്യയുടെ ഈ ഔട്ട്ഫിറ്റ് അധികപേര്‍ക്കും ഇഷ്‌പ്പെട്ടില്ല. സ്‌റ്റൈലിസ്റ്റിനെ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തത.

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സൈമ പുരസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ ഐശ്വര്യ വിവാഹ മോതിരം അണിഞ്ഞിരുന്നില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം നടന്‍ വിക്രമില്‍ നിന്ന് ഐശ്വര്യ സ്വീകരിച്ചിരുന്നു. അന്നും ഐശ്വര്യയ്ക്കൊപ്പം മകള്‍ ആരാധ്യയുണ്ടായിരുന്നു...

aishwarya rai sports her wedding ring

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക