Latest News

അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു; ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം നടിക്ക് താലി ചാര്‍ത്തുന്നത് നടന്‍ ഉമാപതി രാമയ്യ;ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

Malayalilife
 അര്‍ജുന്‍ സര്‍ജയുടെ മകളും നടിയുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയാകുന്നു; ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം നടിക്ക് താലി ചാര്‍ത്തുന്നത് നടന്‍ ഉമാപതി രാമയ്യ;ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

സിനിമാ മേഖലയില്‍ ഒരു താരവിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നടി ഐശ്വര്യ ആണ് ഇപ്പോള്‍ വിവാഹിതയാകാന്‍ പോകുന്നത്. നടിയുടെ ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നടിയുടെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു ആഘോഷ ചടങ്ങുകള്‍ നടന്നത്. വളരെ അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

ഐശ്വര്യ വിവാഹം ചെയ്യുന്നതും സിനിമ മേഖലയില്‍ നിന്നുമുള്ള ആളെ തന്നെയാണ്. ഉമാപതി രാമയ്യ എന്നാണ് ഐശ്വര്യയുടെ ഭാവി ഭര്‍ത്താവിന്റെ പേര്. നടനും സംവിധായകനുമായ ഉമാപതി രാമയ്യയുടെ മകനാണ് ഇദ്ദേഹം. അതേസമയം കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോ ആണ് ഐശ്വര്യ പങ്കു വെച്ചിരിക്കുന്നത്. അച്ഛനെയും അമ്മയെയും സഹോദരിയെയും ഇതില്‍ കാണാവുന്നതാണ്

കഴിഞ്ഞ ദിവസമായിരുന്നു സുഹൃത്തുക്കളുടെ ഒപ്പം ബാച്ചിലര്‍ പാര്‍ട്ടി ഐശ്വര്യ ആഘോഷിച്ചത്. ഇതിന്റെ ഫോട്ടോ സഹോദരി അഞ്ജന ആയിരുന്നു പങ്കുവെച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു ഐശ്വര്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കേരളത്തില്‍ അടക്കം ഇത് വലിയ രീതിയില്‍ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. അതേസമയം തമിഴ് നടന്‍ അര്‍ജുന്റെ മകളാണ് ഐശ്വര്യ.

അര്‍ജുന്‍ സര്‍ജ എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഇദ്ദേഹം ഒരു റിയാലിറ്റി ഷോയില്‍ അവതാരകനായി എത്തിയിരുന്നു. സര്‍വൈവര്‍ ഇവര്‍ എന്നായിരുന്നു ഇതിന്റെ പേര്. ഇവിടെ വെച്ചാണ് ഐശ്വര്യയും ഉമാപതിയും തമ്മില്‍ പരിചയപ്പെടുന്നത്. അതേസമയം ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ കൂടി അരങ്ങേറാനുള്ള ഒരുക്കത്തിലാണ് ഐശ്വര്യ. രാജഗിളി എന്ന സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച് വ്യക്തിയാണ് ഉമാപതി. ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്

aishwarya arjun and umapathy ramaiah

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES