ഡബ്ബിങ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ശ്രീജ രവിയുടെ ഭര്‍ത്താവിന്റെ വേര്‍പാട് കൊവിഡ് കാലത്തായിരുന്നു കെ. രവിന്ദ്രനാഥന്‍ വിടപറഞ്ഞിട്ട് ഇപ്പോള്‍ അഞ്ച് വര്‍ഷം തികയുകയാണ്. ആ വിയോഗത്തിന്റെ വേദന ഇന്നും വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്നാണ് ശ്രീജ പറയുന്നത്.
'എന്റെ രവിയേട്ടന്‍ പോയിട്ട് അഞ്ച് വര്‍ഷമായി. ആ നഷ്ടത്തിന്റെ വേദനയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാ. നീ ഇല്ലാതെ ഒരു നിമിഷം പോലും എനിക്കില്ല, എനിക്കൊപ്പം എന്നും നീയുണ്ട്; എന്റെയുള്ളില്‍... എന്നും എന്നെ ഗൈഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ലവ് യൂ, മിസ് യൂ' എന്നാണ് ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശ്രീജ രവി കുറിച്ചത്.
2021-ലായിരുന്നു രവീന്ദ്രനാഥിന്റെ മരണം. മലയാളം, തമിഴ് സിനിമാ-സീരിയല്‍ രംഗങ്ങളില്‍ പിന്നണി ഗായകനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇവരുടെ മകള്‍ രവീണയും അഭിനയത്തിലും ഡബ്ബിങ്ങിലും സജീവമാണ്.