Latest News

രാത്രി ഉറങ്ങാന്‍ പോകുമ്പോഴും കണ്ണിലെ ഐലൈനറും കണ്‍മഷിയുമെല്ലാം അതേപടി കാണും;'20 വര്‍ഷമായി ഞാന്‍ കണ്ണ് കഴുകിയിട്ടില്ല;ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു; ബിന്നി കൃഷ്ണ തന്റെ സൗന്ദര്യ രഹസ്യം പങ്ക് വച്ചതിങ്ങനെ

Malayalilife
 രാത്രി ഉറങ്ങാന്‍ പോകുമ്പോഴും കണ്ണിലെ ഐലൈനറും കണ്‍മഷിയുമെല്ലാം അതേപടി കാണും;'20 വര്‍ഷമായി ഞാന്‍ കണ്ണ് കഴുകിയിട്ടില്ല;ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു; ബിന്നി കൃഷ്ണ തന്റെ സൗന്ദര്യ രഹസ്യം പങ്ക് വച്ചതിങ്ങനെ

പ്രമുഖ ചലച്ചിത്രപിന്നണി ഗായികയും കര്‍ണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാര്‍. പുതുമുഖ ഗായികയായ ശിവാംഗിയുടെ അമ്മകൂടിയായ താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചുളള വെളിപ്പെടുത്തലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

എന്താണ് ഈ സൗന്ദര്യത്തിന്റെയും കണ്ണിന്റെ അഴകിന്റെയും രഹസ്യം എന്ന അവതാരകയുടെ ചോദ്യത്തിന്, 'കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ കണ്ണ് കഴുകിയിട്ടില്ല' എന്നായിരുന്നു ബിന്നി കൃഷ്ണകുമാറിന്റെ അമ്പരപ്പിക്കുന്ന മറുപടി.

ബിന്നിയുടെ വാക്കുകള്‍ ഇങ്ങനെ:''ഞാന്‍ കണ്ണ് കഴുകാറില്ല. രാത്രി കിടക്കുമ്പോഴും കണ്ണില്‍ ഐലൈനറും കണ്ണെഴുതിയതുമെല്ലാം അതുപോലെ കാണും. കണ്‍മഷി പോയാല്‍ വീണ്ടും അതിനു മുകളില്‍ എഴുതും,'' എന്നാണ് ബിന്നി പറഞ്ഞത്.

ചെറുപ്പം മുതലേ കണ്ണെഴുതുന്നത് തന്റെ ശീലമാണെന്നും ബിന്നി പറയുന്നു. മൂന്ന് വയസ് മുതല്‍ കണ്ണ് വലിയ രീതിയില്‍ എഴുതാറുണ്ടായിരുന്നു. കണ്ണെഴുതാതെ താന്‍ എവിടെയും പോകാറില്ലെന്നും, കണ്ണെഴുതാത്ത രൂപത്തില്‍ തന്നെ കാണുന്നത് തനിക്ക് ഇഷ്ടമല്ലെന്നും താരം പറഞ്ഞു. ലിപ്സ്റ്റിക്കും കണ്ണെഴുത്തും തനിക്ക് നിര്‍ബന്ധമാണെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു

സ്‌കിന്‍ കെയറിന്റെ കാര്യത്തിലും തനിക്ക് പ്രത്യേക രീതികളൊന്നുമില്ലെന്നാണ് ബിന്നിയുടെ വെളിപ്പെടുത്തല്‍. നേരത്തെ ഒരു പാട്ടിയമ്മ തയ്യാറാക്കുന്ന പ്രത്യേക നെയ്യ് മുഖത്ത് പുരട്ടാറുണ്ടായിരുന്നു. ഏകദേശം ആറ് മാസത്തോളം അത് ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ അത് ലഭ്യമല്ലെന്നും താരം പറഞ്ഞു. പലതവണ കഴുകിയെടുത്ത നെയ്യായിരുന്നു അതെന്നും ബിന്നി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മിശ്രപ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സാധാരണയായി രാത്രി കിടക്കുന്നതിന് മുന്‍പ് മേക്കപ്പ് പൂര്‍ണ്ണമായും തുടച്ചുമാറ്റി മുഖവും കണ്ണും വൃത്തിയാക്കണമെന്ന് ബ്യൂട്ടി വ്‌ലോഗര്‍മാരും വിദഗ്ദ്ധരും ഉപദേശിക്കാറുള്ളപ്പോഴാണ് ഗായികയുടെ ഈ വേറിട്ട ശൈലി,

binny krishnakumar reveals beauty secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES