മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ നായികയായി തിളങ്ങിയ നടിയാണ് സുചിത്ര. 1978-ല്‍ പുറത്തിറങ്ങിയ 'ആരവം' എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് നടി സുചിത്ര മുരളി വെള്ളിത്തിരയിലെത്തുന്നത്. ജോഷി സംവിധാനം ചെയ്തു ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന ചിത്രത്തിലൂടെയാണ് സുചിത്ര നായികയായി തുടക്കം കുറിച്ചത് വിവാഹശേഷം സിനിമ വിട്ട നടി അമേരിക്കയിലാണ് താമസിക്കുന്നത്.
കേരളത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും മലയാളവും മലയാള സിനിമയും ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്ന് പറയുന്ന സുചിത്രം സിനിമാരംഗത്ത് നിന്ന് തനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തി. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
'മീ ടൂ അനുഭവങ്ങള്‍ കരിയറില്‍ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സിനിമാ പ്രവര്‍ത്തകര്‍ കൂടെയുണ്ടെങ്കില്‍ എനിക്ക് വലിയ സുരക്ഷിതത്വബോധവുമായിരുന്നു. നമ്മളെ സംരക്ഷിക്കാന്‍ അവര്‍ കൂടെ ഉണ്ടെന്ന വിശ്വാസം. യാത്രകളില്‍ പോലും സഹതാരങ്ങള്‍ ഒപ്പമുണ്ടെങ്കില്‍ വല്ലാത്തൊരു ധൈര്യമാണെന്നും നടി പറയുന്നു.
'ഉദ്ഘാടനത്തിനും മറ്റും പോകുമ്പോള്‍ പുറത്ത് ഒറ്റയ്ക്ക് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഭയം തോന്നിയിട്ടുള്ളത്. സിനിമയില്‍ നിന്നോ സിനിമാ പ്രവര്‍ത്തകരില്‍ നിന്നോ ഇന്നുവരെ തിക്താനുഭവങ്ങളൊന്നും നേരിട്ടില്ല. ഇതു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതമാണ്, പക്ഷേ അതാണ് സത്യം.' സുചിത്ര പറഞ്ഞു.
സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളിലും അവാര്‍ഡ് വേദികളിലുമൊക്കെ താരത്തെ കാണാറുണ്ട്. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തിവരുന്നുണ്ട് താരം.1980?- 90 കാലഘട്ടത്തില്‍ വിജയ ചിത്രങ്ങളുടെ സ്ഥിരം നായികയായിരുന്നു സുചിത്ര. മിമിക്‌സ് പരേഡ്,കാവടിയാട്ടം, കാസര്‍കോട് കാദര്‍ഭായ് എന്നിങ്ങനെ നിരവധി ചിത്രങ്ങിലൂടെ മലയാള സിനിമാ പ്രക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ സുചിത്രയ്ക്ക് സാധിച്ചു.