Latest News

അമ്മ എങ്ങിനെയാണോ അങ്ങനെ തന്നെ മക്കളും; ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന ഇരട്ടക്കുട്ടികളുടെ ചിത്രം പങ്കുവച്ച് നടി സാന്ദ്ര തോമസ്

Malayalilife
 അമ്മ എങ്ങിനെയാണോ അങ്ങനെ തന്നെ മക്കളും; ചട്ടയും മുണ്ടും ധരിച്ച് നില്‍ക്കുന്ന ഇരട്ടക്കുട്ടികളുടെ  ചിത്രം  പങ്കുവച്ച് നടി സാന്ദ്ര തോമസ്

ട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. 2018 ഏപ്രിലിലാണ് സാന്ദ്ര ഇരട്ടിക്കുട്ടികളുടെ അമ്മയായത്. ഫെയ്്‌സ് ബുക്കിലൂടെ സാന്ദ്ര തന്നെയാണ് ആ സന്തോഷ വിവരം ആരാധകരുമായി പങ്കുവച്ചത്. അമ്മയായ ശേഷം സിനിമാ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത സാന്ദ്ര  തന്റെ പൊന്നോമനകളുടെ അതിസുന്ദരമായ ഒരു വീഡിയോ പങ്കുവച്ചത് വൈറലായിരുന്നു. തന്റെ ഇരട്ട കുഞ്ഞുങ്ങളായ ക്യാറ്റലിന്റെയും കെന്‍ഡലിന്റെയും പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുകയാണ്.

ഒന്നര വയസ്സുകാരായ കെന്‍ഡിലിന്റെയും കാറ്റ്‌ലിന്റേയും കളിചിരിയും കുസൃതികളും നിറഞ്ഞ ഒരു വര്‍ഷം പിന്നിട്ടിരിക്കയാണ്. കുഞ്ഞുമക്കളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം പങ്കുവച്ചിരുന്നു. സുന്ദരിക്കുട്ടികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഇപ്പോള്‍ ചട്ടയും മുണ്ടും അണിഞ്ഞ് നില്‍ക്കുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്. അമ്മയെ പോലെ മക്കള്‍ എന്ന തലക്കെട്ടോടെയാണ് മക്കളുടെ ചിത്രം സാന്ദ്ര പങ്കുവച്ചിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം പുറത്ത് പോയതിന്റെയും ചിത്രങ്ങള്‍ സാന്ദ്ര പങ്കുവച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ചിരിയും കരച്ചിലും ചിണുക്കങ്ങളും കൊണ്ട് സാന്ദ്രയുടെ വീട് നിറഞ്ഞിരിക്കുകയാണ്. ഇരട്ടക്കുട്ടികളുണ്ടായതോടെ ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറിയെന്ന് സാന്ദ്ര പറഞ്ഞിരുന്നു. അമ്മയായതിന് ശേഷം വ്യക്തപരമായി തനിക്കു മാറ്റം വന്നിട്ടില്ലെന്നും. പക്ഷെ തന്റെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മുന്‍ഗണനകളുമെല്ലാം മാറിയെന്നും സാന്ദ്ര മുന്‍പ് പറഞ്ഞിരുന്നു. മക്കളാണ് ഇപ്പോഴത്തെ ലോകം. ഒരു നിമിഷം അവരെ പിരിഞ്ഞിരിക്കാന്‍ സാധിക്കില്ല. സാന്ദ്രയും ഭര്‍ത്താവും തന്നെയാണ് കുഞ്ഞുങ്ങളുടെ കാര്യം നോക്കുന്നത്. അവരുടെ കാര്യങ്ങള്‍ താന്‍ തന്നെ നോക്കിയാല്‍ മാത്രമേ തൃപ്തിയാകൂ എന്നും സാന്ദ്ര പറയുന്നു.ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച സാന്ദ്ര 2016ലാണ് വിവാഹിതയായത്. ബിസിനസ്സ്മാന്‍ ആയ വില്‍സണ്‍ ജോണ്‍ ആണ് സാന്ദ്രയുടെ ഭര്‍ത്താവ്. വളരെ കുറഞ്ഞ സമയം കൊണ്ടാണ് നടിയായും നിര്‍മാതാവായും മലയാള സിനിമയില്‍ സാന്ദ്ര ചുവടുറപ്പിച്ചത്്

actress sandra thomas shares her babies pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES