Latest News

വെടി പൊട്ടും പോലൊരു ശബ്ദം; അമ്മയും തങ്കകൊലുസും അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

Malayalilife
വെടി പൊട്ടും പോലൊരു ശബ്ദം; അമ്മയും തങ്കകൊലുസും അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

ട്, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നടി എന്നതിലുപരി നിര്‍മ്മാതാവും നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകയുമാണ് സാന്ദ്ര. പിന്നീട് സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ എന്നിവ നിർമ്മിച്ചു.  സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും സജീവമാണ്. എന്നാൽ ഇപ്പോൾ തലനാരിഴയ്ക്ക് തങ്ങള്‍ ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനെക്കുറിച്ചാണ് താരം പറയുന്ന ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

മക്കളും വീഡിയോയിലുണ്ട്. ഇവിടെ ഇപ്പോള്‍ ഒരു സംഭവം നടന്നു എന്ന് പറയുന്ന സാന്ദ്ര എന്താണ് സംഭവിച്ചതെന്ന് മക്കളോട് ചോദിക്കുന്നതിലൂടെയായാണ് വീഡിയോ ആരംഭിക്കുന്നത്. വീടിന്റെ ഗ്ലാസ് പൊട്ടിയതിനെക്കുറിച്ചാണ് വീഡിയോയില്‍ സാന്ദ്ര പറയുന്നത്. ഞങ്ങളെല്ലാം താഴെയിരിക്കുമ്പോള്‍ സൈഡിലുള്ള ഗ്ലാസ് വിന്‍ഡോ പൊട്ടിവീണെന്നാണ് അപകടത്തെക്കുറിച്ച് സാന്ദ്ര പറയുന്നത്. ഭയങ്കരമായ സൗണ്ടായിരുന്നു. വെടിവെച്ച പോലെയാണ് തോന്നിയതെന്നും താരം പറയുന്നു. അതിന് തൊട്ടുതാഴെ ഇരിക്കുകയായിരുന്നു സംഭവം നടക്കുന്നതെന്നും സാന്ദ്ര പറയുന്നത്. ചൂട് കൂടിയിട്ടാവാം ഗ്ലാസ് പൊട്ടിയതെന്നും സാന്ദ്ര വീഡിയോയില്‍ പറയുന്നുണ്ട്.

സാന്ദ്ര പങ്കുവച്ച വീഡിയോയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചാച്ചനോടും ഉമ്മിയോടും തങ്കവും കുല്‍സുവും പറയുന്നത് കാണാം. വീഡിയോ കോളിലൂടെയായാണ് ഇരുവരും സംസാരിച്ചത്. ഇവിടെ ഗ്ലാസൊക്കെ നന്നായിട്ട് പൊട്ടിയിട്ടുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഞങ്ങള്‍ അങ്ങോട്ട് വരികയാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ സൂക്ഷിച്ച് വരണമെന്നായിരുന്നു മക്കളുടെ കമന്റ്. ഡ്രൈവ് ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നും തങ്കവും കുല്‍സുവും പറയുന്നതും വീഡിയോയില്‍ കാണാം. രസകരമായ സംസാരവുമായി രണ്ടു പേരും ആരാധകരുടെ കയ്യടി നേടുകയാണ്. കമ്മലൊക്കെയിട്ട് സുന്ദരിമാരായിട്ടാണ് മക്കള്‍ ഇരിക്കുന്നതെന്നും സാന്ദ്ര പറയുന്നുണ്ട്.

ഗ്ലാസ് പൊട്ടിയതല്ല പടക്കവും പൊട്ടിയതാണെന്നും ഇരുവരും അമ്മയോട് പറയുന്നുണ്ടായിരുന്നു. അതേസമയം അതില്‍ തൊടണ്ടെന്നായിരുന്നു ചാച്ചന്‍ കുട്ടുകളോടായി പറഞ്ഞത്. തങ്കക്കൊലുസിന്റെ ഫോട്ടോയെടുക്കുകയായിരുന്നു ഞാന്‍. അതിനിടയിലാണ് വെടിയൊച്ച പോലൊരു ശബ്ദം കേട്ടതെന്നാണ് സാന്ദ്ര പറയുന്നത്. അതേസമയം കല്ലെറിഞ്ഞതാണോയെന്ന സംശയവുമുണ്ടെന്നും താരം പറയുന്നു. ടെംപേര്‍ഡ് ഗ്ലാസായതിനാല്‍ ഇത് ചിതറിത്തെറിക്കില്ലെന്നും സാന്ദ്ര പറയുന്നു. താഴെ കല്ലൊന്നും കാണാനില്ലെന്ന് വീഡിയോയില്‍ സാന്ദ്രയോടായി വര്‍ഷ പറയുന്നത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗ്ലാസ് പൊട്ടിയത് ചൂട് കൂടിയതിനാലാണോ എന്ന സംശയം പലരും പങ്കുവെക്കുന്നുണ്ട്. അറിയില്ലെന്നായിരുന്നു ഒരു കമന്റിന്് സാന്ദ്ര നല്‍കിയ മറുപടി.
 

Actress sandra thomas words about kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES