Latest News

പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർഥമില്ല;നിങ്ങൾ കാണുന്നില്ല എന്നതിനർത്ഥം, ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ല; ചെയ്യുന്ന കാര്യങ്ങളെല്ലാം പോസ്റ്റ് ചെയ്യാറില്ല; കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്ന് ആരോപിച്ചവർക്ക് മറുപടി നല്കി നിത്യ മേനോൻ

Malayalilife
പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങളൊരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർഥമില്ല;നിങ്ങൾ കാണുന്നില്ല എന്നതിനർത്ഥം, ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ല; ചെയ്യുന്ന കാര്യങ്ങളെല്ലാം പോസ്റ്റ് ചെയ്യാറില്ല; കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്ന് ആരോപിച്ചവർക്ക് മറുപടി നല്കി നിത്യ മേനോൻ

കാലവർഷ കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് ഒന്നും ചെയ്തില്ലെന്ന ആരോപണമാണ് നടി നിത്യ മേനോനെതിരെ രണ്ട് ദിവസമായി ഉയരുന്നത്. സോഷ്യൽ മീഡിയയിൽ തന്റെ ആദ്യ ബോളീവുഡ് ചിത്രമായ മിഷൻ മംഗളിന്റെ പ്രമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റിനും കീഴിൽ ഇത്തരത്തിലുള്ള കമന്റുകൾ ആണ് നിറയുകയാണ്. ഇതിന് വീഡിയോയിലൂടെതാരം മറുപടി പറഞ്ഞിരിക്കുകയാണ്.

'ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്‌ബുക്കിലും മറ്റും പോസ്റ്റ് ചെയ്യാറില്ല. അത്തരമൊരി പബ്ലിസിറ്റിക്ക് വേണ്ടിയാണ് സഹായങ്ങൾ ചെയ്യുന്നതിൽ അതിലൊരു അർത്ഥമില്ല. അതുകൊണ്ട് നിങ്ങൾ കാണുന്നില്ല എന്നതിനർത്ഥം ഞാൻ ചെയ്യുന്നില്ല എന്നല്ല. മറ്റുള്ളവരെ വിമർശിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും താൻ എന്തു ചെയ്തു എന്ന് അവനവനോട് തന്നെ ചോദിച്ചു നോക്കുക.' നിത്യ വീഡിയോയിൽ പറഞ്ഞു.

നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുകയാണ്. സിനിമ പ്രമോഷൻ എന്നത് താൻ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്‌തേ പറ്റൂവെന്നും അതിന് ആരും പ്രത്യേകിച്ച് പണമൊന്നും തരുന്നില്ലെന്നും നിത്യാ മേനൻ പറഞ്ഞു.

ഐഎസ്ആർഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്. തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡിൽ ലഭിച്ചത്. ആദ്യ സിനിമ മിഷൻ മംഗൾ ആയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. അക്ഷയ് കുമാർ, വിദ്യ ബാലൻ, തപ്‌സി പന്നു, സൊനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വൻ താരനിരയുണ്ട് മിഷൻ മംഗൾ ചിത്രത്തിൽ. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ.

actress nithya Menon serious answer to negative comments on her over kerala floods

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES