നടിയും നര്‍ത്തകിയുമായ നവ്യ നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഷു ആഘോഷചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ ചര്‍ച്ചയാകുന്നത്.അടുത്തിടെ നവ്യയുടെ ഭര്‍ത്താവിന്റെ മാതാവ് മരണപ്പെട്ടിരുന്നു. പിന്നാലെ നവ്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായിരുന്നു. എന്നാല്‍ വിഷു ചിത്രങ്ങള്‍ പങ്കുവച്ച നവ്യക്കെതിരെ ഇതുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം ഉയരുന്നത്.
അമ്മായിയമ്മ മരിച്ചിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ. ഇവര്‍ക്ക് ഒക്കെ ആഘോഷിക്കാലേ എന്നാണ് പലരും നവ്യയുടെ വിഷു പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. കുടുംബത്തിനൊപ്പം വിഷു ആഘോഷിക്കുന്ന ചിത്രങ്ങളാണ് നവ്യ പങ്കുവച്ചത്. മകനൊപ്പം കുസൃതിയുമായി നില്‍ക്കുന്ന നവ്യയേയും വിഡിയോയില്‍ കാണാം.
'എന്നാലും ഇതൊക്കെ കാണുമ്പോ എന്തോ പോലെ', 'അന്നത്തെ നവ്യയുടെ വിഷമം ഒക്കെ കണ്ടപ്പോ... ഇതൊന്നും കണ്ടില്ല എന്ന് വെയ്ക്കാന്‍ പറ്റില്ലല്ലോ', 'ഇവരുടെ അല്ലേ അമ്മായിയമ്മ കുറച്ചു ദിവസം മുന്‍പ് മരിച്ചത്', 'ആ കൊച്ചിന്റെ അച്ചമ്മയല്ലേ കുറച്ചു ദിവസം മുന്‍പ് മരിച്ചത്...എന്നിട്ടാണോ'- എന്നൊക്കെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് പറയുന്നവരും കുറവല്ല. എന്നാല്‍ നിരവധി പേര്‍ നവ്യയെ പിന്തുണച്ചും കമന്റ് ചെയ്യുന്നുണ്ട്. നാട്ടുകാരുടെ കാര്യം നോക്കാതെ സ്വന്തം കാര്യം നോക്കിക്കൂടെ, ആളുകള്‍ സന്തോഷമായിട്ട് ഇരിക്കുന്നതില്‍ എന്തിനാണ് ഇത്രേം വിഷമം, ആരെങ്കിലും മരിച്ചുപോയാല്‍ ജീവിതകാലം മുഴുവന്‍ ദുഃഖിച്ച് ഇരിക്കണോ എന്ന് തുടങ്ങീ നിരവധി കമന്റുകളും വിമര്‍ശനത്തിനെതിരെ വരുന്നുണ്ട്.
'അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു, മരുമകളായിട്ടല്ല മകളായി സ്‌നേഹിച്ചു, എല്ലാ സങ്കടങ്ങളിലും മക്കള്‍ വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി.