നടി മീത രഘുനാഥ് വിവാഹിതയായി. ജന്മനാടായ ഊട്ടിയിലായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വളരെ ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ മീത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.......
മാര്‍ച്ച് 17 നു നടന്ന ചടങ്ങില്‍ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഭര്‍ത്താവിനൊപ്പമുളള മീതയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ താരം പങ്കുവച്ചിട്ടില്ല. നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.
മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നീ തമിഴ് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മീത രഘുനാഥ്. ഗുഡ് നൈറ്റ് എന്ന സിനിമയില്‍ മണികണ്ഠന്റെ ഭാര്യയുടെ വേഷത്തിലാണ് മീത എത്തിയത്. ഫൈവ് സിക്സ് സെവന് എയ്റ്റ് എന്ന ടിവി സീരിസിലൂടെയാണ് മീത അഭിനയരംഗത്ത് എത്തുന്നത്.