Latest News

ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകള്‍ സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു; വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി

Malayalilife
topbanner
ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകള്‍ സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു; വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി

കരുണ സംഗീത നിശാ വിവാദവുമായി ബന്ധപ്പെട്ട് ആഷിക്ക് അബുവിന് പിന്തുണയറിയിച്ച് നടി മാല പാര്‍വതി . ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും എന്നും എന്നാല്‍ അതില്‍ കൂടുതലായി ഒരു വിവാദത്തിനും ഇത് വഴിവയ്്ക്കുന്നില്ല എന്നും മാല പാര്‍വതി പറഞ്ഞു . 

നടിയുടെ കുറിപ്പ്

'ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവര്‍ക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അര്‍ഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടില്‍ തരികിട കാണിച്ചു എന്ന് ആഷിക്കിനെ ദൂരെ നിന്ന് അറിയുന്നവര്‍ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയര്‍ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാല്‍ പറ്റില്ല അല്ലെ? എല്ലാ ഫാസ്സിറ്റ് പ്രസ്ഥാനങ്ങള്‍ക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.'-മാലാ പാര്‍വതി പറഞ്ഞു.

അതേസമയം, കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ കരുണ സംഗീത നിശയുടെ പണമിടപാടുകളെപ്പറ്റി ഔദ്യോഗിക അന്വേഷണം നടത്തി ജനങ്ങളെയും മാധ്യമങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരിപാടിയുടെ സംഘാടകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചു.ഫൗണ്ടേഷന്‍ അംഗങ്ങള്‍ പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ഫൗണ്ടേഷന്‍ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടികള്‍ ആരംഭിച്ചെന്നും മുഖ്യമന്ത്രിക്കുള്ള കത്തില്‍ സംഘാടകര്‍ പറയുന്നു.

യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യരും, പിന്നീട് എറണാകുളം എം പി ഹൈബി ഈഡനുമാണ് കരുണ സംഗീത നിശ സാമ്ബത്തിക തട്ടിപ്പാണെന്ന ആരോപണമുയര്‍ത്തിയത്. സംഗീത നിശ നടന്ന് മൂന്ന് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയിട്ടില്ലെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ സംഗീത നിശ നഷ്ടത്തില്‍ കലാശിച്ചെന്നും സമാഹരിച്ച ആറ് ലക്ഷത്തിന് മുകളില്‍ രൂപ മാര്‍ച്ച് 31നകം നല്‍കാന്‍ സാവകാശം തേടിയിട്ടുണ്ടെന്നായിരുന്നു സംഘാടകരുടെ വിശദീകരണം.

actress mala parvathy says about ashiqabu words

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES