മലയാളികള്‍ ഇന്നും മറക്കാത്ത ഒരു താരമാണ് മഹാലക്ഷ്മി. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് മഹാലക്ഷ്മി. വിവാഹത്തിന് ശേഷം പൂര്‍ണമായും അഭിനയിത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. യുവജനോത്സവ വേദിയില്‍ നിന്നാണ് മഹാലക്ഷ്മി അഭിനയരംഗത്തിലേക്ക് എത്തുന്നത്. ദിലീപ് പ്രധാനവേഷത്തില്‍ എത്തിയ തിളക്കത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മനോജ് കെ ജയന്‍, തിലകന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച അര്‍ധനാരി എന്ന ചിത്രത്തിലഒം വേഷമിട്ടു. പിന്നീടാണ് മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാകുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു പ്രധാന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഹാലക്ഷ്മി. അച്ഛന്റെ പിറന്നാള്‍ ദിനം ഷഷ്ടിപൂര്‍ത്തി ദിനം മറ്റൊരു സന്തോഷം കൂടി മഹാലക്ഷ്മി ആഘോഷിച്ചു. അത് മറ്റൊന്നുമല്ല അച്ഛന്റെയും അമ്മയുടെയും വിവാഹം.
ഏറെ വര്‍ഷങ്ങള്‍ ആയി സന്തുഷ്ടകുടുംബജീവിതം നയിച്ച് വരികയാണ് മഹാലക്ഷ്മിയുടെ അച്ഛന്‍ സര്‍വ്വേശ്വരനും അമ്മ ശ്രീലതയും. മകനും മകളും വിവാഹം ചെയ്തുവെങ്കിലും ഇന്നും സുമംഗലി ആകാത്തതിന്റെ ദുഃഖം അമ്മ ശ്രീലതക്ക് ഉണ്ടായിരുന്നു. ആ സങ്കടം ആണ് ഇപ്പോള്‍ മക്കളുടെ നേതൃത്വത്തില്‍ മാറ്റികൊടുത്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എപ്പോഴോ ശ്രീ ലത പറഞ്ഞ ആഗ്രഹം സാധ്യം ആക്കിയ സന്തോഷത്തിലാണ് കുടുംബം. തന്റെ പങ്കാളിയുടെ പിറന്നാള്‍ ആഘോഷം എന്ന നിലയിലാണ് ശ്രീലത എത്തിയത്. മഹാലക്ഷ്മി അമ്മക്ക് മുല്ലപ്പൂ ചൂടിയപ്പോഴും ലിപ്സ്റ്റിക് തേച്ചുനല്‍കിയപ്പോഴും ശ്രീലത അറിഞ്ഞിരുന്നില്ല. താന്‍ മണവാട്ടി ആകുന്നു എന്ന്. ചടങ്ങിന് എത്തിയ ആളുകളെ എല്ലാം സ്വീകരിച്ചാനയിച്ച ശേഷം മണ്ഡപത്തില്‍ എത്തിയതാണ് ശ്രീലത അപ്പോഴാണ് സര്‍വ്വേശ്വരന്റെ വാക്കുകള്‍ കേട്ട് സര്‍പ്രൈസ് ആകുന്നത്. കോളേജില്‍ പരീക്ഷ കഴിഞ്ഞു അന്നേരം തന്നെ വിളിച്ചുകൊണ്ട് പോയതാണ് ഞാന്‍.
പാവാടയും ബ്ലൗസും ആയിരുന്നു വേഷം. ഇത്രയും വര്ഷം എന്റെ ഒപ്പം താമസിച്ചു. പക്ഷെ ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല. താലി കിട്ടിയില്ല. രജിസ്റ്ററില്‍ ഒപ്പും വച്ചില്ല. പലപ്പോഴായി മക്കളോട് പറഞ്ഞിരുന്നു ഞാന്‍ സുമംഗലി അല്ലാതെ മരിക്കേണ്ടി വരുമോ എന്ന്. എന്റെ മനസിലും അതൊരു വേദന ആയിരുന്നു. അന്ന് അച്ഛനും അമ്മയും സമ്മതിച്ചില്ല അങ്ങനെ ആണ് പേരന്റ്‌സിന്റെ സ്ഥാനത്തുനിന്നും മക്കള്‍ ഇത് നടത്തി തരുന്നത്. ഇപ്പോഴും ആള്‍ക്ക് അറിയില്ല ഞാന്‍ താലികെട്ടാന്‍ പോകുന്നു എന്ന്; സര്‍വ്വേശ്വരന്‍ ഇങ്ങനെ പറയുമ്പോള്‍കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു ശ്രീലതക്ക്.
എനിക്ക് ഓരോ കല്യാണത്തിന് പോകുമ്പോഴും ആ ഭാഗ്യം കിട്ടില്ലല്ലോ എന്ന വിഷമം ഉണ്ടായി രുന്നു മനസ്സില്‍ അത് മാറി എന്നാണ് വിവാഹശേഷം ശ്രീലത പ്രതികരിച്ചത്. കയര്‍ എടുത്ത് കെട്ടിയാലേ അത് അഴിക്കാന്‍ ആകൂ. കെട്ടി ഇല്ലെങ്കില്‍ അഴിക്കാന്‍ ആകില്ലല്ലോ. ഇപ്പോള്‍ അറുപതായി ഇനിയും ഇത്രയും വര്‍ഷങ്ങള്‍ ജീവിക്കില്ല അതുകൊണ്ട് ഇനി കെട്ടുന്നതില്‍ തെറ്റില്ല എന്നാണ് സര്‍വ്വേശ്വരന്റെ പ്രതികരണം. ആറ് വര്‍ഷം മുന്‍പാണ് മഹാലക്ഷ്മി വിവാഹിതയായത്. ഐസ്ആര്‍ഒ ഉദ്യേഗസ്ഥനാല നിര്‍മ്മല്‍ ആണ് മഹാലക്ഷ്മിയുടെ ഭര്‍ത്താവ്. 2019 ഡിസംബറിലായിരുന്നു മഹാലക്ഷ്മിയുടെയും നിര്‍മ്മലിന്റെയും വിവാഹം.