Latest News

കഴിഞ്ഞ ജന്മത്തില്‍ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു; രണ്ട് മുന്‍ജന്മങ്ങള്‍..., ഇനിയൊരു ജന്മമുണ്ടാകില്ല;ഉള്ളിന്റെ ഉള്ളില്‍ ഒറ്റപ്പെടല്‍ തോന്നിയപ്പോഴാണ് വിവാഹം ചെയ്തത്; ലെനയുടെ വാക്കുകള്‍

Malayalilife
 കഴിഞ്ഞ ജന്മത്തില്‍ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു; രണ്ട് മുന്‍ജന്മങ്ങള്‍..., ഇനിയൊരു ജന്മമുണ്ടാകില്ല;ഉള്ളിന്റെ ഉള്ളില്‍ ഒറ്റപ്പെടല്‍ തോന്നിയപ്പോഴാണ് വിവാഹം ചെയ്തത്; ലെനയുടെ വാക്കുകള്‍

മലയാള സിനിമയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച നടിയാണ് ലെന. അഭിനയത്തിന് പുറമെ ആത്മീയതയിലും തന്റേതായ പാത കണ്ടെത്തിയ താരം, 'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്' (The Autobiography of God) എന്ന പുസ്തകത്തിലൂടെ തന്റെ ഉള്‍ക്കാഴ്ചകള്‍ നേരത്തെ പങ്കുവെച്ചിരുന്നു. പ്രശാന്ത് നായരുമായി വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിക്കുന്ന  നടി ഏറ്റവും പുതിയ അഭിമുഖത്തിലൂടെ പങ്ക് വച്ച വാ്ക്കുകളാണ് വൈറലാകുന്നത്.

വിവാഹജീവിതത്തെക്കുറിച്ച് നടി പങ്ക് വച്ചതിങ്ങനെ: 
ഞങ്ങള്‍ എല്ലാ കാര്യങ്ങളും സംസാരിക്കും. രണ്ട് പേരും നന്നായി സംസാരിക്കുന്നവരാണ്. ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇഷ്ടമാണ്. ഭക്ഷണം, വ്യായാമം, രാഷ്ട്രീയം, കാലാവസ്ഥ എന്നിവയെല്ലാം സംസാരിക്കും. ഒരേ വേവ് ലെ?ഗ്തിലുള്ള ആളായതിനാല്‍ ലോകത്തെക്കുറിച്ചുള്ള ധാരണയും കാഴ്ചപ്പാടുകളും സമാനമാണ്. ആത്മീയത അറിവും ഒരേപോലെയാണ്. അത് അപൂര്‍വമായി സംഭവിക്കുന്നതാണ്. പങ്കാളി നല്ലത് വരാന്‍ പരമാവധി പരസ്പരം ശ്രമിക്കുന്നതാണ് ഐഡിയല്‍ ലൗ. അദ്ദേഹം എന്നെ പ്രൊമോട്ട് ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തെയും. എന്റെ ലൗ ലാം?ഗ്വേജ് ക്വാളിറ്റി സമയമാണ്. ഒരു നല്ല പോഡ്കാസ്റ്റ് പോലും. സമയം കളയുന്നതായി തോന്നുന്നത് ഇഷ്ടമല്ലെന്നും ലെന പറഞ്ഞു. 

ഓരോ വിവാഹവും അത്രയും വ്യക്തിപരമായ അനുഭവമാണ്. ഒരാള്‍ ചെയ്തതും നേരിട്ട കാര്യങ്ങളും വേറൊരാള്‍ക്ക് റെലവന്റേ ആയിരിക്കില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ മിക്കവര്‍ക്കും അപ്ലിക്കബിള്‍ ആയിരിക്കില്ല. പ്രണയത്തിന് ഓരോ സ്റ്റേജുകളുണ്ട്. ഓരോ ഘട്ടത്തിലും എന്താണ് ചെയ്യേണ്ടതെന്ന് നമ്മളറിയണം എന്ന് മാത്രമേ ജനറലൈസ് ചെയ്യാന്‍ പറ്റൂ. പ്രണയത്തിലായ ശേഷം എന്ത് ചെയ്യും എന്നതാണ് ചോദ്യം. എന്തിനാണ് ഞാന്‍ റിലേഷന്‍ഷിപ്പിലാകുന്നത്, ഈ വ്യക്തിയെ ആ?ഗ്രഹിക്കുന്നത് എന്തിന് എന്നതിലെല്ലാം വ്യക്തത വേണം.

എനിക്കെന്റെ ഉള്ളിന്റെ ഉള്ളില്‍ ഒറ്റപ്പെടല്‍ തോന്നിയിരുന്നു. എനിക്ക് ഒറ്റയ്ക്കുള്ള ജീവിതം ഇരുപതുകളുടെ അവസാനത്തിലും മുപ്പതുകളിലുമായിരുന്നു. എനിക്കാരെയും വേണ്ട, എല്ലാം ഒറ്റയ്ക്ക് ചെയ്യാം എന്ന തോന്നല്‍. അത് കംഫര്‍ട്ട് സോണായി. വേറെ ആരുടെയും താല്‍പര്യങ്ങളോ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ പ്രശ്‌നമാകാതെ ജീവിക്കുക. ആ സ്വാതന്ത്രമൊക്കെ ആസ്വദിച്ച ഘട്ടമുണ്ടായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടല്‍ തോന്നി. ജീവിതത്തില്‍ നമുക്ക് കംപാനിയന്‍ഷിപ്പ് വേണം. അങ്ങനെയൊരു ഒറ്റപ്പെടല്‍ തോന്നിയപ്പോഴാണ് താന്‍ വിവാഹം ചെയ്തതെന്നും ലെന പറഞ്ഞു.

പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണ് ലെന. തനിക്ക് ഇനി അടുത്ത ജന്മമുണ്ടാകുമെന്നാണ് ലെന പറയുന്നത്.പുനര്‍ജന്മം എടുക്കുന്നത് മനസിലാകാത്ത കാര്യങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ്. എല്ലാ പരീക്ഷയും എഴുതി ഡിസ്റ്റിങ്ഷന്‍ വാങ്ങിയാല്‍ വീണ്ടും ആ സബ്ജക്ട് പഠിക്കുകയും വേണ്ട പരീക്ഷയും എഴുതേണ്ട. ഇപ്പോള്‍ ജീവിതം എന്താണെന്നും ഞാന്‍ എന്താണെന്നും എനിക്കറിയാം. സ്വയം തിരിച്ചറിഞ്ഞ വ്യക്തി വീണ്ടും ജനിക്കേണ്ടതില്ല. മുന്‍ജന്മത്തില്‍ എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിരുന്നില്ല. ഈ ജന്മം ജനിക്കുമ്പോഴേ എല്ലാം മനസിലായിട്ടല്ല ജനിച്ചത്. എനിക്ക് പിന്നെയും കുറേ ചോദ്യങ്ങളുണ്ടായിരുന്നു. എന്താണ് ജീവിതം, എന്താണ് ദൈവം എന്നെല്ലാം. ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ആയ സ്ഥിതിക്ക് ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല.

കഴിഞ്ഞ ജന്മത്തില്‍ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാന്‍. അതിന് ശേഷം 29 വയസ് വരെയുള്ള ചെറിയൊരു ജീവിതമുണ്ടായിരുന്നു. കുറേ ലൈഫ് ടൈമില്‍ ഞാന്‍ ആത്മീയ അന്വേഷണത്തില്‍ ഞാന്‍ ജീവിച്ച ജീവിതങ്ങളുണ്ട്. സോള്‍ എന്നത് ജീവിതത്തിന്റെ ഒരു യൂണിറ്റാണ്. ഒരു ജേര്‍ണിക്ക് തീരുമാനിച്ചത്. ഈ ജേര്‍ണിയില്‍ ഓരോ ബോഡിയെടുക്കും. ആ ബോഡിയുടെ മൂക്കും വായയും പൊത്തിക്കഴിഞ്ഞാല്‍ ആ ബോഡി പോയി. പക്ഷെ ലൈഫ് അവിടെ തന്നെയുണ്ട്. ഞാന്‍ എന്താണെന്ന് എനിക്ക് പൂര്‍ണമായും മനസിലായിക്കഴിഞ്ഞാല്‍ ഇനി ഞാനിത് തുടരേണ്ട ആവശ്യമില്ലെന്നും ലെന പറഞ്ഞു.

Read more topics: # ലെന.
actress lena opens up on MARRIAGE

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES