ചില കടകളിലൊക്കെ പോയി വിലപേശി; മുന്നില്‍ ചെന്ന് നിന്നിട്ടു പോലു മനസിലായില്ല

Malayalilife
topbanner
ചില കടകളിലൊക്കെ പോയി വിലപേശി; മുന്നില്‍ ചെന്ന് നിന്നിട്ടു പോലു മനസിലായില്ല

ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് സിനിമയിലിടം നേടിയ താരമാണ് ലെന. ബോള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ നായികമാരില്‍ ഒരാളായി ലെനയെ കൂട്ടാനാകും. സ്‌നേഹം എന്ന ചിത്രതിതലൂടെ മലയാള സിനിമയിലേക്ക് എത്തിയ ലെന ഇന്ന് മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറുകയാണ്. ഏത് പ്രായത്തിലുളള കഥാപാത്രത്തെയും അഭിനയിച്ച് ഫലിപ്പിക്കാന്‍ താരത്തിന് സാധിക്കും. 
ഇപ്പോളിതാ ആര്‍ട്ടിക്കിള്‍ 21 ചിത്രത്തെ പറ്റിയും അതിലെ കഥാപാത്രത്തെ പറ്റിയും തുറന്നു പറയുകയാണ് താരം.

ഓരോ തവണയും മേക്കപ്പിന് വേണ്ടി രണ്ടുമണിക്കൂര്‍ ചിലവഴിച്ചുവെന്ന് ലെന പറയുന്നു. യഥാര്‍ത്ഥ തെരുവിലായിരുന്നു ഷൂട്ടിങ് നടന്നത്. കൊച്ചിയില്‍ ബ്രോഡ്വെയില്‍ നല്ല തിരക്കുള്ള സമയത്തൊക്കെ ഹിഡന്‍ ക്യാമറവെച്ച് ഷൂട്ട് ചെയ്തിരുന്നു. ഒരു മനുഷ്യരും തന്നെ തിരിച്ചറിയാതിരുന്നത് ഏറെ ആസ്വദിച്ചുവെന്ന് ലെന പറയുന്നു.  ബ്രോഡ്വെ പോലെയൊരു സ്ഥലത്ത് ആരും തിരിച്ചറിയാതെ നടക്കുമ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ സുഖം പറഞ്ഞറിയിക്കാനാകില്ല.

ചില കടകളിലൊക്കെ പോയി ഞാന്‍ വിലപേശിയെന്നും  അവിടെ നിന്ന് എന്നെ ഇറക്കിവിട്ടതുമൊക്കെ രസകരമായ സംഭവങ്ങളാണെന്നും ലെന പറയുന്നു. ഒറ്റ മനുഷ്യര്‍ പോലും തിരിഞ്ഞുനോക്കുന്നില്ലായിരുന്നു. എന്റെ ഒരു സുഹൃത്തും കസിനും എന്നെ കാണാനായി ലൊക്കേഷനില്‍ വന്നിരുന്നു. എന്താണ് വേഷമെന്ന് ഞാന്‍ പറഞ്ഞിരുന്നില്ല. ഞാന്‍ മുന്നില്‍ വന്ന് നിന്നിട്ട് പോലും അവര്‍ക്ക് മനസിലായില്ല. ഞാന്‍ ലെനയാണെന്ന് പറഞ്ഞുകഴിഞ്ഞപോഴാണ് മനസിലായതെന്നും താരം പറയുന്നു.


 

actress lena about article 21 movie and her character

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES