Latest News

92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറിന്റെ സണ്‍റൂഫിന് വലിയ ശബ്ദം; ക്യാമറയ്ക്കും തകരാറ്; ലാന്‍ഡ് റോവറിനെതിരെ 50 കോടിയുടെ നഷ്ടപരിഹാരക്കേസുമായി ബോളിവുഡ് താരം റിമി സെന്‍

Malayalilife
92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറിന്റെ സണ്‍റൂഫിന് വലിയ ശബ്ദം; ക്യാമറയ്ക്കും തകരാറ്; ലാന്‍ഡ് റോവറിനെതിരെ 50 കോടിയുടെ നഷ്ടപരിഹാരക്കേസുമായി ബോളിവുഡ് താരം റിമി സെന്‍

ന്റെ കാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ കാര്‍ കമ്പനിയായ ലാന്‍ഡ് റോവറിനെതിരെ 50 കോടി രൂപ ആവശ്യപ്പെട്ട് നഷ്ടപരിഹാരക്കേസ് നല്‍കി ബോളിവഡ് താരം റിമി സെന്‍. 2020ല്‍ 92 ലക്ഷം രൂപയ്ക്ക് വാങ്ങിയ കാറിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. കാറിന്റെ തകരാറുകറുകളുമായി ബന്ധപ്പെട്ട അറ്റക്കുറ്റപ്പണികളുടെ പേരില്‍ ലാന്‍ഡ് റോവര്‍ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

ഔറംഗബാദിലെ സതീഷ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് റിമി സെന്‍ വാഹനം വാങ്ങിയത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ അംഗീകൃത ഡീലര്‍മാരായ സ്ഥാപനം 2023 ജനുവരി വരെ സാധുതയുള്ള വാറന്റി കാറിന് നല്‍കിയിരുന്നു. കോവിഡും തുടര്‍ന്നുള്ള ലോക്ക്ഡൗണുകളും കാരണം നിയന്ത്രണങ്ങള്‍ നീക്കുന്നത് വരെ കാര്‍ ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി തകരാറുകള്‍ നേരിട്ടതായി റിമി പരാതിയില്‍ ആരോപിക്കുന്നു. സണ്‍റൂഫ്, സൗണ്ട് സിസ്റ്റം, പിന്‍ ക്യാമറ എന്നിവയാണ് പ്രധാനമായും തകരാറിലായത്.

പിന്‍ക്യാമറ തകരാറിലായതാണ് കാര്‍ ഒരു തൂണുമായി കൂട്ടിയിടിക്കുന്നതിലേക്ക് നയിച്ചതെന്ന് റിമി സെന്‍ പരാതിയില്‍ പറഞ്ഞു. പ്രശ്‌നങ്ങളെക്കുറിച്ച് ഡീലര്‍മാരെ അറിയിച്ചിട്ടും, തന്റെ പരാതികള്‍ പരിഹരിക്കുന്നതിന് മുമ്പ് തെളിവുകള്‍ ചോദിച്ച് അവര്‍ തള്ളിക്കളയുകയായിരുന്നുവെന്ന് റിമി ആരോപിക്കുന്നു. കാര്‍ സര്‍വീസ് നടത്തിയിട്ടും ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങള്‍ ഉണ്ടായെന്നും പരാതിയില്‍ പറയുന്നു. കാര്‍ പത്ത് തവണ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയെങ്കിലും തകരാര്‍ പരിഹരിക്കപ്പെട്ടില്ല. ഇത് തനിക്ക് മാനസിക പീഡനവും അസൗകര്യവും ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

താന്‍ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നിയമ ചെലവുകള്‍ക്കായി 10 ലക്ഷം രൂപ കൂടി നല്‍കണമെന്നും സെന്‍ വക്കീല്‍ നോട്ടിസില്‍ പറയുന്നു.

Read more topics: # റിമി സെന്‍
actress has demanded fifty crore land rover COMPANY

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES