ശാലീനത്വം തുളുമ്പുന്ന മുഖശ്രീയോടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ നടിയാണ് ഭാമ. ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ സിനിമാരംഗത്തെത്തിയ നടി അന്യഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. ബോള്‍ഡ് ആന്‍ ബ്യൂട്ടിഫുള്‍ എന്ന പദം ചേരുന്ന നടിയാണ് ഭാമ. 30 വയസായിട്ടും ഭാമ വിവാഹം കഴിക്കാത്തത് എന്താണെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി താന്‍ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത നടി പുറത്തുവിട്ടിരിക്കയാണ്.
നിവേദ്യം എന്ന ചിത്രത്തിലൂടെ ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച നടിയാണ് ഭാമ. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ ഭാമ ഇപ്പോള്‍ അന്യഭാഷാ ചിത്രത്തിലാണ് അധികവും അഭിനയിക്കുന്നത്. മലയാളത്തില്‍ അവസാനമായി ഭാമ അഭിനയിച്ചത് 2016ലാണ്. താരം മലയാളത്തിലേക്ക് ഇല്ലെ എന്ന ചോദ്യത്തിനൊപ്പമാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യവും ആരാധകര്‍ ഉന്നയിച്ചിരുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും ചേച്ചിമാരുടെ മക്കളുടെ ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു കൊച്ചൊക്കെ വേണ്ടെയെന്നാണ് ആരാധകര്‍ ഇതിന് സ്ഥിരമായി കമന്റിടുന്നത്. ഇപ്പോള്‍ ആരാധകരുടെ ഏറെ നാളത്തെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ടാണ് നടി വിവാഹിതയാകുന്ന വാര്‍ത്ത എത്തുന്നത്.
വനിതയ്ക്ക് നല്‍കിയ എക്‌സ്‌ക്ലൂസിവ് അഭിമുഖത്തിലാണ് ഭാമ തന്റെ കല്യാണവിശേഷങ്ങള്‍ മനസുതുറന്നത്. പ്രണയിച്ച് വിവാഹം കഴിക്കാനാണ് വിവാഹം വൈകിക്കുന്നത് എന്നാണ് ഭാമയെ പറ്റി ഉയര്‍ന്ന അഭ്യൂഹമെങ്കിലും ഇപ്പോള്‍ വീട്ടുകാര്‍ ആലോചിച്ചാണ് ഭാമയ്ക്ക് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. ബിസിനസുകാരനായ അരുണാണ് ഭാമയുടെ വരന്‍. അധികം വൈകാതെ തന്നെ ഇവരുടെ വിവാഹം നടക്കുമെന്നാണ് സൂചന. ഏറെ നാളായി കല്യാണം ഉറപ്പിച്ചെങ്കിലും ഇപ്പോഴാണ് ഭാമ ആരാധകരെ അറിയിച്ചിരിക്കുന്നത്.