Latest News

നടി ഭാമ അമ്മയാകാൻ ഒരുങ്ങുന്നു; താരത്തിന്റെ പുതിയ ചിത്രം വൈറൽ

Malayalilife
 നടി ഭാമ അമ്മയാകാൻ ഒരുങ്ങുന്നു; താരത്തിന്റെ പുതിയ ചിത്രം വൈറൽ

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന്‍ പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എങ്കിലും മലയാളികള്‍ക്ക് ഭാമയെ നാട്ടിന്‍പുറത്തുകാരി സുന്ദരിയായി കാണാനായിരുന്നു ഇഷ്ടം. ഏറെ നാള്‍ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കുടുംബ സുഹൃത്തായ അരുണ്‍ ജഗദ്ദീഷിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. 

കഴിഞ്ഞ ദിവസമായിരുന്നു നടി ഭാമ തങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷമാക്കിയത്. സോഷ്യൽ മീഡിയയിലൂടെ ആഘോഷ ചിത്രങ്ങൾ ഭാമ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഭാമയും അരുണുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ട് ഭാമയുടെ അടുത്ത സുഹൃത്ത് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. തങ്ങളുടെ ജീവിതത്തിലേക്ക് ചിത്രം കണ്ട ഭാമയും അരുണും പുതിയ അതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്നാണ് ആരാധകർ  കണ്ടു പിടിച്ചിരിക്കുന്നത്. 

 വിവാഹിതയായാലും അഭിനയ രംഗത്ത് തുടരുമെന്നായിരുന്നു  ഭാമ തുറന്ന് പറഞ്ഞിരുന്നത്. എന്നാൽ ലോക് ഡൗൺ  വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനിടയിലായിരുന്നു വന്നത്. യാത്രകളെല്ലാം ഇതോടെ  മുങ്ങുകയായിരുന്നു. വിവാഹ ശേഷം കുറച്ച് അമ്പലങ്ങളിൽ പോയതല്ലാതെ മറ്റ് യാത്രകൾക്കൊന്നും സമയം കിട്ടിയിരുന്നില്ലെന്ന് ഭാമ വ്യക്തമാക്കുകയും ചെയ്തു. 

Read more topics: # Actress bhama,# pregnancy pic
Actress bhama pregnancy pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക