Latest News

ജീവിതത്തിലെ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വർഷം; കുറിപ്പ് പങ്കുവച്ച് അനുശ്രി

Malayalilife
ജീവിതത്തിലെ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വർഷം; കുറിപ്പ് പങ്കുവച്ച് അനുശ്രി

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. പല സിനിമകളിലും നാടന്‍ കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആര്‍ക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തില്‍ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. എന്നാൽ ഇപ്പോൾ അടുത്ത സുഹൃത്തും മേക്കപ്പ് ആർടിസ്റ്റുമായ പിങ്കി വിശാലിന് പിറന്നാളാശംസ അറിയിച്ചുള്ള അനുശ്രീയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

ഹാപ്പി ബർത്ത് ഡേ പിങ്കിക്കുട്ടി. എൻ്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാൻ ആദ്യം പറയുന്ന എൻ്റെ കൂട്ടുകാരി. എല്ലാ ചെറിയ കാര്യങ്ങളും, വലിയ കാര്യങ്ങളും ഞാൻ പറയുന്ന എൻ്റെ കൂട്ടാളി. എൻ്റെ കൂടപ്പിറപ്പ്. ജീവിതത്തിലെ നിൻ്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വർഷം. ഇനിയും ഇനിയും നിൻ്റെ എല്ലാ ആഗ്രഹങ്ങളും ഓരോന്നായി സാധിക്കട്ടെ. എന്നോടൊപ്പം നീ എന്നും ഇങ്ങനെ ചേർന്ന് നിക്കട്ടെ. ഹാപ്പി ബർത്ത് ഡേ ഡിയർ എന്നായിരുന്നു അനുശ്രീ കുറിച്ചത്. പോസ്റ്റിന് താഴെയായി സ്നേഹം അറിയിച്ച് പിങ്കിയും എത്തിയിരുന്നു.

ഡയമണ്ട് നെക്ലേസിലൂടെ ശ്രദ്ധിക്കപ്പെട്ട അനുശ്രീ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Actress anusree birthday wish to pinky

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES