ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ ചിത്രത്തിലെ അഭിനയം കൊണ്ട് മലയാളികള്‍ക്ക സുപരിചിതയായ നടിയാണ് അനുശ്രീ. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അനുശ്രീയുടെ ഓട്ടര്‍ഷ എന്ന ചിത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നത്. സാധാരണക്കാരുടെ കഥ പറയുന്ന കൊച്ചുസിനിമയാണ് സുജിത് വാസുദേവ് സംവിധാനം ചെയ്ത ഓട്ടര്‍ഷ എന്ന ചിത്രം. അനുശ്രീ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം മികച്ച പ്രതികരണം നേടി ഓട്ടം തുടരുകയാണ്. ഓട്ടര്‍ഷയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും പ്രചരണപരിപാടികളുടെ ഭാഗമായും അനുശ്രീ ഫെയ്സ്ബുക്ക് ലൈവില്‍ വന്നിരുന്നു. പ്രിയ നായികയോട് ചോദ്യങ്ങളുമായി നിരവധി പേര് എത്തിയിരുന്നു. ഇതിനിടെ ഓട്ടര്‍ഷ കണ്ടു പൈസ പോയി എന്നു ഒരു പ്രേക്ഷകന് കമന്റ് ചെയ്യുകയായിരുന്നു. അതിനു അനുശ്രീ നല്കിയ മറുപടിയാണ് വൈറലവാകുന്നത്.
'കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി'. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാല്‍ ആ മുന്നൂറു രൂപ തിരികെ നല്‍കാമെന്നും ആരും നഷ്ടക്കച്ചവടത്തിനു നില്ക്കണ്ടെന്നുമായിരുന്നു അനുശ്രീയുടെ മറുപടി. പ്രേക്ഷകന്റെ ചോദ്യവും അനുശ്രീയുടെ മറുപടിയും ഇതിനോടകം വൈറലായിക്കഴിഞ്ഞു. അനുശ്രീയുടെ ലൈവില്‍ കമന്റുമായി നിരവധിപേര്‍ എത്തിയിരുന്നു. ഇനിയും തേപ്പ് വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമോ എന്നൊരു പ്രേക്ഷകന് ചോദിച്ചപ്പോള്‍, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നെങ്കില്‍, അത് നല്ലൊരു കഥാപാത്രം ആയതുകൊണ്ടാണെന്ന് അനുശ്രീ പറയുന്നു. അതിനാല്‍ നല്ല തിരക്കഥയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഇനിയും ഒരു മടിയുമില്ലെന്നും അനുശ്രീ മറുപടി നല്കി.
നിങ്ങളിലെ നടിയെ ഇഷ്ടമാണ്, പക്ഷെ നിങ്ങളുടെ രാഷ്ട്രീയത്തോടു വെറുപ്പമാണെന്നു പറഞ്ഞ പ്രേക്ഷനോട് 'നമുക്കങ്ങനെ രാഷ്ട്രീയമൊന്നുമില്ലേ' എന്നായിരുന്നു അനുശ്രീ നല്കിയ മറുപടി.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടി ഓട്ടോ ഓടിച്ച് മതില് തകര്‍ക്കുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആ അപകടം യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്നും നടി ലൈവില്‍ വ്യക്തമാക്കി.'സത്യത്തില്‍ ഓട്ടോ ഓടിച്ച് മതില് ഇടിച്ചത് യഥാര്‍ഥത്തില്‍ സംഭവിച്ചതു തന്നെയാണ്. അതിന്റെ വിഡിയോ പുറത്തിറങ്ങിയപ്പോള്‍ സിനിമയ്ക്കായി ഷൂട്ട് െചയ്തതാണെന്ന് പലരും പറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഓട്ടര്‍ഷ ഓടിക്കാന്‍ പഠിച്ചത്. ആദ്യ ദിവസവും ഇടിച്ചു. അതിന്റെ അവസാന ദിവസം മതിലിലും ഇടിപ്പിച്ചു.'അനുശ്രീ പറഞ്ഞു.