ആനന്ദം' എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന് വിശാഖ് നായരിപ്പോള്‍ മലയാളത്തിലേക്കാള്‍ ഉപരി ഹിന്ദിയിലും തമിഴിലുമായി തിളങ്ങി നില്‍ക്കുകയാണ്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച വിശാഖ് നായര്‍ കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തേജസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നുത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബയോപിക്കായി കങ്കണ സംവിധാനം ചെയ്യുന്ന എമെര്‍ജന്‍സി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ കങ്കണ ഇന്ദിര ഗാന്ധിയെയും വിശാഖ് സഞ്ജയ് ഗാന്ധിയെയും പുനരവതരിപ്പിക്കുന്നു. ഹിന്ദിയില്‍ അക്ക എന്ന വെബ് സീരീസിലും വിശാഖ് അഭിനയിച്ചു.മലയാളത്തില്‍ നിന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്, ദിനേശ് പ്രഭാകര്‍, പൂജ മോഹന്‍രാജ്, കാര്‍ത്തിക മുരളീധരന്, ഊര്‍മിള കൃഷ്ണന് എന്നിവരുമുണ്ട്. രാധിക ആപ്തേ, കീര്്്തതി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അടുത്ത വര്‍ഷം ജൂലാ യ് യിലോ ആഗസ്റ്റിലോ സ്ട്രീമിംഗ് ആരംഭിക്കാനാണ് ഒരുങ്ങുന്നത്.മലയാളത്തില്‍ ഫൂട്ടേജ് ആണ് വിശാഖിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം.
അഭിനയത്തിനൊപ്പം വിശാഖ് നായര്‍ സംവിധായകനാവാനുള്ള തയ്യാറെടുപ്പിലുമാണ്. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ജോലികളിലാണ് വിശാഖ്. ''വര്‍ഷങ്ങളായുള്ള സ്വ പ്നമാണ് സംവിധാനം . രണ്ടുമൂന്ന് തിരക്കഥ എഴുതി വച്ചിട്ടുണ്ട്. ഞാനും സുഹൃത്ത് നിഖില്‍ ആനന്ദും ചേര്‍ന്നാണ് എഴുതിയത്. ഒന്നിനോട് ഇഷ്ടം കൂടുതലാണ്. ആക്ഷന്‍ ത്രില്ലര്‍ കോമഡി എന്റര്‍ടെയ്നറാണ്. നാലു സ്ത്രീകള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ ഗ്യാങിനെ ചുറ്റിപ്പറ്റിയാണ് കഥ.താരങ്ങളോടും നിര്‍മ്മാതാക്കളോടും സംസാരിച്ചു തുടങ്ങി. മുന്‍പ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ആനന്ദത്തിന്റെ സംവിധായകന് ഗണേഷ് രാജിനൊപ്പം മൂന്നുവര്‍ഷം എറണാകുളത്ത് പ്രൊഡക്ഷന്‍ ഹൗസ് നടത്തിയിരുന്നു.
ആസമയത്ത്പരസ്യ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും എഴുതാനും സാധിച്ചത് എന്റെ ഡയറക്ഷന്‍ റിഫ്രഷിംഗ് കോഴ്സ് ആയാണ് കാണുന്നത്. ആത്മവിശ്വാസവും അനുഭവ സമ്പത്തും ഇപ്പോഴാണ് ഉണ്ടായത്.'' വിശാഖ് നായര്‍ പറഞ്ഞു.