Latest News

എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം':ഗസ്സ യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്; തെറിവിളി രൂക്ഷമായപ്പോള്‍ പോസ്റ്റ് മുക്കി നടന്‍

Malayalilife
 എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം':ഗസ്സ യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്; തെറിവിളി രൂക്ഷമായപ്പോള്‍ പോസ്റ്റ് മുക്കി നടന്‍

മാസും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ ഇടപെടേണ്ടതില്ലെന്ന് നടന്‍ വിനായകന്‍. ഒരേ കുടുംബത്തില്‍ പെട്ടവര്‍ നടത്തുന്ന യുദ്ധത്തില്‍ ആരുടെയും ഒപ്പം നില്‍ക്കേണ്ട കാര്യമില്ല എന്നാണ് വിനായകന്‍ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് അറിയിച്ചത്.

ഫേസ്ബുക്ക് താരം നിലപാട് അറിയിച്ചതോടെ നിമിഷങ്ങള്‍കൊണ്ട് ഇസ്ലാമിസ്റ്റുകളുടെ പൊങ്കാലയാണ് കമന്റില്‍ ഉണ്ടായത്.എബ്രഹാമിന്റെ സന്തതികള്‍ തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധത്തില്‍ നമ്മള്‍ക്കെന്തു കാര്യം.(അത് എബ്രഹാമിന്റെ കുടുംബ പ്രശനം). ഈ ലോകം എബ്രഹാമിന്റെ സന്തതികളുടെ മാത്രമല്ല''-എന്നാണ് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.......

എണ്ണയുടെ വില കൂടുമ്പോള്‍, അവശ്യ സാധനങ്ങളുടെ വില കൂടുമ്പോള്‍ ബ്രഹ്മാവിന്റെ മക്കളും ബുദ്ധിമുട്ടു നേരിടേണ്ടി വരും'', 'തനിക്കിനി സപ്പോര്‍ട്ട് ഇല്ല' എന്നിങ്ങനെ നീളുന്നു കമന്റുകള്‍. ചില കമന്റുകള്‍ ഏറെ വൈകാരികമായിരുന്നു.

തനിക്കുനേരെ ജാതി അധിക്ഷേപം ഉണ്ടായപ്പോള്‍ നിങ്ങളുടെ കുടുംബ പ്രശ്‌നം എന്ന് പറഞ്ഞ് ഒഴിഞ്ഞോ എന്നാണ് ഒരാളുടെ ചോദ്യം. 'തീവ്രവാദികളുടെ ഭീഷണി പോസ്റ്റ് മുക്കി പോസ്റ്റ്മാന്‍ ഓടും' എന്നും ചിലര്‍ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. അത് ശരിയാവുകയും ചെയ്തു. അല്‍പ്പ സമയത്തിനുശേഷം പോസ്റ്റ് മുങ്ങുകയും ചെയ്തു.

തീവ്രവാദികളുടെ ഭീഷണി പോസ്റ്റ് മുക്കി പോസ്റ്റ്മാന്‍ ഓടും' എന്നും ചിലര്‍ താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്...

Read more topics: # വിനായകന്‍.
actor vinayakans post on gaza

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക