സിനിമാ പ്രേമികള്‍ക്ക് പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. മല്ലു സിങ് എന്ന സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചതോടയാണ് ഉണ്ണി ജനഹൃദയങ്ങളില്‍ ഇടം നേടിയത്. മസിലളിയന്‍ എന്നറിയപ്പെടുന്ന താരം നാടന്‍ ലുക്കിലും മോഡേണ്‍ ലുക്കിലും ഒരുപോലെ ഗ്ലാമറസ് ആയി എത്തുന്ന താരത്തെ പോലെ ബോഡി ബില്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നവരാണ് യുവാക്കളില്‍ പലരും. താരം പങ്കുവയക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നാലെ ഉണ്ണിയുടെ ഫിറ്റ്നസ് ടിപ്പുകള്‍ ചോദിച്ചും വര്‍ക്കൗട്ട് രീതിയെക്കുറിച്ച് ചോദിച്ചും ആരാധകര്‍ എത്താറുണ്ട്. ഇപ്പോള്‍ താരം തന്റെ ഡയറ്റ് ചാര്‍ട്ട് ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. നിരവധി പേര് ചോദിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും ടിപ്സ് എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ താന്‍ അത് ഇവിടെ പങ്കുവയ്ക്കുന്നുവെന്നും ഉണ്ണി കുറിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഇത് സഹായകമാകുമോ എന്ന് അറിയില്ല എന്നാല്‍ ഇത് ശരിയായി ചെയ്താല്‍ നിങ്ങള്‍ക്ക് വളരെ മാറ്റമുണ്ടാകുമെന്നും താരം കുറിച്ചിട്ടുണ്ട്. താന്‍ ഈ ഡയറ്റാണ് രണ്ടുമാസത്തേക്കായി ചെയ്യുന്നതെന്നും പഞ്ചസാര ഒഴിവാക്കി, വറുത്ത ആഹാരങ്ങള്‍ ഒഴിവാക്കി പുറത്തു നിന്നുളള ആഹാരങ്ങള്‍ ഒഴിവാക്കിയൊക്കെ നമുക്ക് ഡയറ്റിങ്ങ് ചെയ്യാമെന്നും ഉണ്ണി ഡയറ്റ് ചാര്‍ട്ടിനൊപ്പം പറയുന്നുണ്ട്.
രാവിലെ ആറുമണിക്ക് ഉണര്‍ന്ന് എണീക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്ന ഡയറ്റില്‍ ഓട്്സ്, വര്‍ക്കൗട്ട്, പഴങ്ങള്‍, കോഴിയിറച്ചി, മത്സ്യം, സലാഡുകള്‍ പ്രോട്ടീന്‍ ഷെയ്ക്ക് അങ്ങനെ നിരവധി ഭക്ഷണങ്ങളാണ് ഉള്‍പെടുത്തിയിരിക്കുന്നത്. എന്നാല്‍ അത് വളരെ ചിലവ് കൂടിയ ഡയറ്റാണെന്നും സാല്‍മണ്‍ ഫിഷ് എന്താണെന്നും ഒക്കെ ചോദിച്ച് ആരാധകര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ് ഫുഡിനെക്കാള്‍ വളരെ കുറവാണ് ഇതിന്റെ ചിലവെന്നും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന അധിക സമയം മാത്രമാണ് കുറച്ച് കൂടുതലെന്നും ഉണ്ണി മറുപടി നല്‍കിയിട്ടുണ്ട്. ഉണ്ണി മുട്ട വെറുതെ പൊട്ടിച്ച് അകത്താക്കുകയാണോ അതോ വേവിച്ചാണോ കഴിക്കുന്നതെന്ന ചോദ്യത്തിന് അങ്ങനെ ആരെങ്കിലും മുട്ട വേവിക്കാതെ കഴിക്കുമോ എന്നാണ് ഉണ്ണി തിരിച്ചു ചോദിച്ചത്. എന്തായാലും താരത്തിന്റെ ഡയറ്റ് ടിപ്സ് ഫോളോ ചെയ്ത് നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്.