നടന്‍ ശ്രീകാന്തിന്റെ പുതിയ ചിത്രം ഉന്‍ കാതല്‍ ഉരുന്താനിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് സംഭവം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് സജീവമാകുന്ന ശ്രീകാന്ത് ഉന്‍ കാതല്‍ ഇരുന്താല്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. സിനിമയില്‍ ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ എന്ത് പറഞ്ഞാലും അത് ലൈംഗിക ചൂഷണമായിട്ടാണ് കണക്കാക്കുന്നത്. സ്ത്രീകള്‍ക്ക് നല്‍കേണ്ട ബഹുമാനം നല്‍കി അവരെ ആദരിക്കണം എന്ന കാഴ്ചപ്പാടുകാരനാണ് തമിഴ് നടന്‍ ശ്രീകാന്തും.
സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ ശ്രീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങില്‍ നടി ചന്ദ്രിക രവിയെ അദ്ധ്യക്ഷന്‍ വേദിയിലേക്ക് ക്ഷണിച്ചത് സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ധ്യക്ഷന്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്ന് അഭിസംബോധന ചെയ്തതിന് ശ്രീകാന്ത് മാപ്പ് പറഞ്ഞു.
സിനിമയില്‍ അഭിസംബോധന ചെയ്യുന്നത് പോലെ ഇതുപോലൊരു പൊതു പരിപാടിയില്‍ നടിയെ സൂപ്പര്‍ ഫിഗര്‍ എന്നൊക്കെ അഭിസംബോധന ചെയ്യുന്നത് വളരെ തെറ്റാണ്. അത് ബഹുമാനക്കുറവാണ്. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കണം ശ്രീകാന്ത് പറഞ്ഞു. ഒടുവില്‍ മാപ്പ് പറഞ്ഞു നടന്‍ തടിയൂരി