മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് രാജേഷ് ഹെബ്ബാര്‍. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ട്രോളുകളോടുള്ള തന്റെ പ്രതികരണത്തെ കുറിച്ചാണ് രാജേഷ് പറയുന്നത്. മുന്‍പ് വൈറലായ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളെ കുറിച്ചും അത് വായിച്ച് ചിരിച്ച സാജന്‍ സൂര്യയെ പറ്റിയുമൈാക്കെ അഭിമുഖത്തിലൂടെ രാജേഷ് പറയുന്നുണ്ട്.
ട്രോള്‍ ചെയ്യുക എന്നതില്‍ ഒരു തമാശയും ക്രിയേറ്റീവിറ്റിയും ഒക്കെ ഉണ്ട്. എന്നാല്‍ ആ ട്രോളുകള്‍ കണ്ടിട്ട് വേദനിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവരാണ് സാഡിസ്റ്റുകള്‍. മൂന്നര ലക്ഷം ജനങ്ങളില്‍ നൂറില്‍ താഴെ ആള്‍ക്കാര്‍ മാത്രമാണ് അങ്ങനെ കമന്റിടുന്നത്. അവര്‍ക്കൊരു സുഖം കിട്ടുകയാണെങ്കില്‍ ആയിക്കോട്ടെ. ബാക്കിയുള്ളവര്‍ക്ക് അതൊരു വേദനയാണ്. ഈ കമന്റിടുന്നവര്‍ക്ക് ഇതുപോലെയുള്ളൊരു സുഖം മാത്രമേ കിട്ടുന്നുണ്ടാവുകയുള്ളൂ.
അടുത്ത വീട്ടിലുള്ളവര്‍ക്ക് പോലും അവരെ അറിയാന്‍ വഴിയില്ല. പാടാനോ ഡാന്‍സ് കളിക്കാനോ അഭിനയിക്കാനോ ഒരു കഴിവും ഇത്തരക്കാര്‍ക്ക് ഇല്ല. അപ്പോള്‍ അവര്‍ കണ്ടെത്തുന്ന സുഖമാണിത്. കുറേ വര്‍ഷങ്ങള്‍ ആയത് കൊണ്ട് എനിക്കത് വേദനിക്കാറില്ല. പക്ഷേ പുതുതലമുറയിലുള്ളവര്‍ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മോശം കമന്റ് ഇടുന്ന ആള്‍ക്കാര്‍ ഉയര്‍ത്തി പിടിയ്ക്കുന്നത് സദാചാരം ആണ്. എന്നിട്ട് അതിന് താഴെ ഇടുന്നത് തെറി കമന്റുകളും.
ഇത്തരത്തില്‍ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകള്‍ കണ്ട് നടന്‍ സാജന്‍ സൂര്യ പൊട്ടി ചിരിച്ചത് ഞാന്‍ ഓര്‍ക്കുന്നതായി രാജേഷ് സൂചിപ്പിച്ചു. ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയിലാണ് കമന്റ് എഴുതുന്നത്. ഞങ്ങളോട് സദാചാരം പറഞ്ഞിട്ട് കോടാനുകോടി ആളുകള്‍ വായിക്കുന്നിടത്ത് അസഭ്യ കമന്റാണ് എഴുതി വെച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അല്ല, അത് അവര്‍ക്കാണ് കൊള്ളുന്നത്.
ആ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളില്‍ 99 ശതമാനവും പോസിറ്റീവ് ആയിരുന്നു. അഞ്ച് ലക്ഷം കാഴ്ചകാരും 400 കമന്റുകളും 80 നെഗറ്റീവ് കമന്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ അത് നോക്കാതെ ആയി. കാരണം അതിലൊരു കാര്യവുമില്ല. അവര്‍ ഒരു പണിയും ഇല്ലാത്തവരാണ്. നാളെ ഒരു സിനിമ ചെയ്യാനോ പാട്ട് എഴുതാനോ എന്നും പോകുന്നവരല്ല. അവര്‍ക്ക് ആകെ കിട്ടുന്ന സുഖം ഇത് മാത്രമാണ്. അതവര് ചെയ്തോട്ടെ. അതിലൂടെ അവരുടെ ജീവിതം തീര്‍ന്നു.