നിപ രോഗത്തെത്തുടര്‍ന്ന് അകാലത്തില്‍ വിടപറഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതനായി. വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ വച്ചാണ് ലളിതമായ ചടങ്ങില്‍ ഇരുവരും വിവാഹിതരായത്. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാഹം. പ്രതിഭയാണ് ഭാര്യ.
ഈ വാർത്തയെ സോഷ്യൽ മീഡിയ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ നടൻ നിർമൽ പാലാഴി സജീഷ് പ്രതിഭ വിവാഹത്തിൻറെ ഒരു വീഡിയോയ്ക്ക് ഇട്ട കമൻറാണ് വൈറലാകുന്നത്. പെങ്ങളെ…ഞങ്ങളെ(മലയാളികളുടെ)പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ എന്നാണ് വീഡിയോക്ക് താഴെ നിർമ്മൽ എഴുതിയത്. ഒരുപാട് പേർ നിർമ്മലിൻറെ കമൻറിന് ലൈക്ക് നൽകിയിട്ടുണ്ട്. മക്കളെ പൊന്നുപോലെ നോക്കണേ എന്നാണ് കൂടുതൽ പേരും കമന്റുകൾ കൂടുതലും.
സജീഷ് വിവാഹകാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലോകത്തെ അറിയിച്ചത്. ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണെന്ന് സജീഷ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഇതുവരെ നിങ്ങൾ നൽകിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം.