Latest News

ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്; വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ; മകന്റെ ആദ്യ നോമ്പ് അനുഭവം പങ്കുവെച്ച്‌ നടൻ നിര്‍മല്‍ പാലാഴി

Malayalilife
 ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ്  മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്; വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ; മകന്റെ ആദ്യ നോമ്പ്  അനുഭവം പങ്കുവെച്ച്‌ നടൻ  നിര്‍മല്‍ പാലാഴി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന്  സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ റമാദാനില്‍ മകന്റെ ആദ്യ നോമ്പ് അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്. 

 ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മൂത്ത മകന്‍ നിരഞ്ജിന്റെ ആദ്യ നോമ്ബ് അനുഭവം  നടന്‍ പങ്കുവെച്ചത്. സുഹൃത്തുക്കള്‍ നോമ്പ്  എടുക്കുന്ന കണ്ടപ്പോഴാണ് മകന് നോമ്ബ് എടുക്കാന്‍ ആഗ്രഹം തോന്നിയതെന്നും അതിനായി അവന്‍ പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചതായും  നിര്‍മല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വെളിപ്പെടുത്തിരിക്കുകയാണ്.

നിര്‍മല്‍ പാലാഴി പങ്കുവെച്ച കുറിപ്പ്,

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്ബ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ... ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്ബ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

Actor nirmal palazhi fb note about son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES