മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നിര്‍മല്‍ പാലാഴി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്റെ ശരീരത്തെ പരിഹസിച്ച് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മല്‍. നിര്‍മല്‍ പാലാഴി മറുപടി ഫേസ്ബുക്കിലൂടെയാണ് നല്‍കിയത്. ഒരാള്‍ പരിഹസിച്ചുകൊണ്ട് നിര്‍മലിന്റെ ശരീര ഭാരത്തെക്കുറിച്ചാണ് കമന്റ് ചെയ്തത്. തന്റെ തടിയില്‍ തനിക്കോ കുടുംബത്തിനോ യാതൊരു പ്രശ്‌നമില്ല. പിന്നെ നിങ്ങള്‍ക്ക് എന്തിനാണ് പ്രശ്‌നമെന്ന് നിര്‍മ്മല്‍ ചോദിച്ചു. അദ്ദേഹം ഫേസ്ബുക്കിലൂടെ തന്നെ പരിഹസിച്ചയാളുടെ കമന്റും പങ്കുവെച്ചിട്ടുണ്ട്.
എന്റെ തടിയില്‍ എനിക്കോ എന്റെ കുടുംബത്തിനോ പ്രശ്‌നമില്ല പിന്നെ ഇദ്ദേഹത്തിനു ഇദ്ദേഹത്തിന്റെ മനോഭാവം ഉള്ളവര്‍ക്കും എന്റെ തടിക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടായത് എന്ന് മനസ്സിലായില്ല.പിന്നെ മറ്റുള്ളവരുടെ തടിയോ ശരീരത്തിന്റെ കളര്‍ ഇതൊക്കെ എന്തിനോടെങ്കിലും ഉപമിച്ചു കോമഡിയക്കാം എന്ന് ഉദ്ദേശിച്ചു എല്ലാം തികഞ്ഞു നില്‍ക്കുന്ന ഉത്തമ പുരുഷ കേസരികളോട് ഒന്ന് പറഞ്ഞോട്ടെ ഒരു കുരു ഉണ്ടായാല്‍ മതി ട്ടോ ഈ ഉരുട്ടി കയറ്റിയതൊക്കെ ഇല്ലാതാവാന്‍ നിര്‍മല്‍ പറഞ്ഞു.