സംവിധായകനായും നടനായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് ലാല്‍. പിന്നീട് ഹാസ്യതാരമായും വില്ലന്‍ റോളിലുമെല്ലാം മലയാളത്തില്‍ നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു. സിനിമയില്‍ ഇപ്പോഴും സജീവമായ താരം തന്റെ 32 വര്‍ഷം പഴക്കമുള്ള വിവാഹ ചിത്രം പങ്കുവച്ചിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ക്കായി ചിത്രം പങ്കുവച്ചത്.
മിന്നുകെട്ട് കഴിഞ്ഞ് വിവാഹവേഷത്തില്‍ രണ്ടുപേരും പള്ളിയില്‍ നിന്ന് കുടുംബത്തോടൊപ്പം ഇറങ്ങി വരുന്നതാണ് ചിത്രത്തിലുള്ളത്. ഭാര്യനാന്സിയുമൊത്തുള്ള വിവാഹചിത്രം പങ്കുവച്ചതിന് പിന്നാലെ താരത്തിന് ആശംസ ആറിയിച്ച് നിരവധി ആരാദകരും രംഗത്തെത്തുകയും ചെയ്തു.
32 വര്‍ഷങ്ങള്‍ക്കു മുന്‍പും ഫ്രീക്കനാണല്ലോ ,വിവാഹ വാര്‍ഷികാശംസകള്‍ തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലഭിക്കുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകാനായി എത്തുന്ന ബ്രഹമാണ്ഡ ചിത്രം സാഹോയാണ് ലാലിന്റെതായി തിയേറ്ററിലെത്തുന്ന പുതിയ ചിത്രം.