Latest News

മുട്ടിലിഴയല്‍ മതിയാക്കി.. ഇപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഇസു; മാനേജ് ചെയ്യാനും ഏറെ എളുപ്പം..! പുതിയ വിശേഷം പങ്കുവച്ച് ചാക്കോച്ചന്‍

Malayalilife
മുട്ടിലിഴയല്‍ മതിയാക്കി.. ഇപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ഇസു; മാനേജ് ചെയ്യാനും ഏറെ എളുപ്പം..! പുതിയ വിശേഷം പങ്കുവച്ച് ചാക്കോച്ചന്‍

അനിയത്തിപ്രാവിലൂടെയും നിറത്തിലൂടെയും മലയാളത്തിന്റെ റൊമാന്റിക് ഹീറോ ആയി മാറിയ ചാക്കോച്ചന് ആരാധകരേറെയാണ്. മഴവില്ലിലെയും മയില്‍പീലിക്കാവിലെയും നായകനായ ചാക്കോച്ചന്‍ തനിക്ക് സീരിയസ് വേഷങ്ങളും വഴങ്ങുമെന്ന് , ട്രാഫിക്, ടേക്ക് ഓഫ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ കാട്ടിത്തന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുഞ്ചാക്കോ ബോബന്റെ ആരാധകര്‍ നടന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുകയായിരുന്നു. പ്രിയയാണ് ചാക്കോച്ചന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കിയത്.
ഇസഹാക്ക് മുട്ടിലിഴയുന്ന ചിത്രവും ഇസഹാക്കിന് കിട്ടിയ സമ്മാനങ്ങളുടെ ചിത്രങ്ങളും ചാക്കോച്ചന്‍ ആരാധകരോട് പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  താരം ഇസഹാക്കിനെക്കുറിച്ചുളള വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്. ഏഴു മാസമാണ് ഇപ്പോള്‍ ഇസഹാക്കിന്റെ പ്രായം. മുട്ടിലിഴഞ്ഞ് തുടങ്ങിയ താരപുത്രന്‍ ഇപ്പോള്‍ പിടിച്ച് നില്‍ക്കാനുളള ശ്രമത്തിലാണ്. ഇസഹാക്കിനെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്നാണ് ചാക്കോച്ചനും പ്രിയയും പറയുന്നത്. കൃത്യസമയത്ത് ഇസഹാക്ക് ഭക്ഷണം കഴിക്കാറുണ്ടെന്നും രാത്രിയില്‍ ഉറങ്ങാറുണ്ടെന്നും ഇരുവരും പറയുന്നു.

ഇസഹാക്ക് എത്തിയതോടെ തന്റെ ജീവിതത്തില്‍ കുറേ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇസഹാക്കിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചാക്കോച്ചനും പ്രിയയും ചേര്‍ന്നാണ്. പെണ്‍കുഞ്ഞിനെയാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് പലപ്പോഴും ഇരുവരും പല അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ രണ്ട് അനുജത്തിമാര്‍ക്കും ആണ്‍മക്കളാണെന്നും ഇപ്പോള്‍ തന്നെ വീട്ടില്‍ അഞ്ച് ആണ്‍കുട്ടികളാണ് ഉളളതെന്നും അവര്‍ക്കിടയിലേക്ക് ഒരു ആണ്‍കുഞ്ഞാകും വരുന്നതെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചതെന്നും താരം വ്യക്തമാക്കുന്നു. പെണ്‍കുഞ്ഞിനെ പ്ര തീക്ഷിച്ചിരുന്നതിനാല്‍ സാറ എന്ന പേരാണ് കുഞ്ഞിനായി തിരഞ്ഞെടുത്ത് വച്ചിരുന്നത്. ആണ്‍കുഞ്ഞാണ് ജനിച്ചത് എന്ന് അറിഞ്ഞപ്പോള്‍ എന്ത് പേരിടണം എന്ന് തിരയുകയായിരുന്നു. അതിനിടെ പ്രിയയാണ് ഇസഹാക്ക് എന്ന പേര് കണ്ടെത്തിയത്. ബൈബിളില്‍ അബ്രാഹാമിനും സാറയ്ക്കും വൈകി ജനിച്ച കുഞ്ഞാണ് ഇസഹാഖ് തങ്ങളുടെ ജീവിതവുമായി ബന്ധമുളളതിനാലാണ് ഇസഹാഖ് എന്ന പേര് കുഞ്ഞിനിട്ടതെന്നും താരം പറയുന്നു.

ഇസഹാക്കിന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന താരത്തിന്റെ പിറന്നാള്‍ ദിനത്തിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദുബായിയിലായിരുന്ന പിറന്നാള്‍ ആഘോഷം നടന്നത്. ഇസഹാക്കിന് കിട്ടിയ ചില സമ്മാനങ്ങളുടെ ചിത്രവും വീഡിയോയും് ചാക്കോച്ചന്‍ പങ്കുവച്ചിരുന്നു. ക്രാഫ്റ്റി സിസ്റ്റേഴ്സ് ആണ് മനോഹരമായ സമ്മാനം നല്‍കിയത്. സമ്മാനം നല്‍കുന്നതിന്റെയും മറ്റും ചിത്രവും കുറിപ്പും താരം പങ്കുവച്ചിരുന്നു. ഇസഹാക്കിന്റെ വരവോടെ ഇത്തവണത്തെ ചാക്കോച്ചന്റെ പിറന്നാള്‍ ഗംഭീരമായിട്ടാണ് ആഘോഷിച്ചത്. ദുബായിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. പൗഡര്‍ ബ്ലു കളറിലാണ് പിറന്നാള്‍ തീം ഒരുക്കിയിരുന്നത്. ഇതേനിറത്തിലെ കേക്കും വസ്ത്രങ്ങളുമാണ് പ്രിയ കുടുംബത്തിനായി തയ്യാറാക്കിയത്. കേക്കിന് മുകളില്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചാക്കോച്ചന്റെ രൂപമാണ് ഉണ്ടായിരുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ എന്ന് കേക്കില്‍ എഴുതിയിരുന്നു.  ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട് എന്നാണ് കേക്കിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചത്.ദുബായിലുള്ള കേക്കിടെക്ചര്‍ എന്ന ഗ്രൂപ്പാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കുമായി കേക്ക് നിര്‍മ്മിച്ച് നല്‍കിയത്. കേക്കിന് പിന്നിലെ കഥയും ചാക്കോച്ചന്‍ ആരാധകരോട് പങ്കുവച്ചിരുന്നു.

Read more topics: # actor kunchako boban,# shares about,# izahaak
actor kunchako boban shares about izahaak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES