Latest News

ഞങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് മകൻ ഉണ്ടായത്; കൂടെ പഠിച്ച കൂട്ടുകാരൻമാരുടെയൊക്കെ മക്കൾ അവരുടെ ഒപ്പം ഹൈറ്റ് ആയി: കുഞ്ചാക്കോ ബോബൻ

Malayalilife
 ഞങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് മകൻ ഉണ്ടായത്;  കൂടെ പഠിച്ച കൂട്ടുകാരൻമാരുടെയൊക്കെ മക്കൾ അവരുടെ ഒപ്പം ഹൈറ്റ് ആയി: കുഞ്ചാക്കോ ബോബൻ

ലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനെന്നാകും പലരുടെയും ഉത്തരം. ദുല്‍ഖറും പ്രണവുമെല്ലാം അഭിനയം കൊണ്ട് മനസില്‍ കയറിപ്പറ്റിയപ്പോള്‍ ഇസുകുട്ടന്റെ ജനനം മുതല്‍ തന്നെ ആഘോഷമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. ഒരു പക്ഷേ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് 14 വര്‍ഷം കാത്തിരുന്നത് എത്തിയ അതിഥി ആയതുകൊണ്ടാകും മലയാളികളും ഇസുക്കുട്ടനെ നെഞ്ചോട് ചേര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ടവരുടെയും ആരാധകരുടെയും പ്രാര്‍ഥനയുടെ ഫലമാണ് ഇസഹാക്കെന്ന് ചാക്കോച്ചന്‍ തന്നെ മകന്റെ ജനനത്തിന് പിന്നാലെ പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ മകൻ വന്നതിനു ശേഷം ശേഷം ജീവിതം മൊത്തത്തിൽ മാറിയെന്ന് കുഞ്ചാക്കോ ബോബൻ തുറന്ന് പറയുകയാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പേളി മാണി ഷോയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് കുഞ്ചാക്കോ ബോബൻ മകൻ ഇസഹാക്കിനെപ്പറ്റി സംസാരിച്ചത്.

ഇസു വന്ന ശേഷമാണ് സിനിമയോടുള്ള ആറ്റിറ്റിയൂഡിലും സിനിമയെ സമീപിക്കുന്ന രീതിയിലും പ്രകടമായ മാറ്റങ്ങൾ വന്ന് തുടങ്ങിയത്. ഇസു വന്നശേഷം ചാക്കോച്ചൻ ചുമ്മാ ഫ്രീക്കൗട്ട് ചെയ്യുകയാണല്ലോയെന്ന് ചിലർ ചോദിക്കും. ഒരുപക്ഷേ താനും ഒരു ചൈൽഡ് ആയി മാറുകയായിരുന്നു. ഞങ്ങൾക്ക് 14 വർഷങ്ങൾക്ക് ശേഷമാണ് മകൻ ഉണ്ടായത്. തന്റെ കൂടെ പഠിച്ച കൂട്ടുകാരൻമാരുടെയൊക്കെ മക്കൾ അവരുടെ ഒപ്പം ഹൈറ്റ് ആയി. താനാണെങ്കിൽ കൊച്ചിനേയും പൊക്കിപ്പിടിച്ചോണ്ടാണ് ഇപ്പോൾ നടക്കുന്നത്. അതൊരു നല്ല കാര്യമാണ്. എന്നാലും കുഞ്ഞ് വലുതാവുമ്പോഴും താൻ പഴയപോലെ യൂത്തനായി ഇരിക്കണമല്ലോ.

അതിന് വേണ്ടിയുള്ള ആത്മാർത്ഥമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിന്നെ അവൻ വന്ന ശേഷം നമ്മുടെ ലൈഫ് കൂടുതൽ ഹാപ്പിയായി. കൂടുതൽ സന്തോഷം വന്നു. അതിന്റെ ഒരു എക്‌സൈറ്റ് പാർട്ടുണ്ട്. പോസിറ്റീവ് വൈബുണ്ട്. അത് പ്രൊഫഷണൽ ലൈഫിലും പേഴ്‌സണൽ ലൈഫിലുമുണ്ടെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചർത്തു

Read more topics: # Actor kunchako boban,# words
Actor kunchako boban words about son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക