2002ല്‍പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കഴിഞ്ഞ ദിവസം സിനിമാ ചിത്രീകരണത്തിനിടെ താരത്തിന് അപകടം സംഭവിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. ദിവസങ്ങളായുടെ ഷൂട്ടിങ്ങിന്റെ ക്ഷീണത്തില്‍ താരം തലക്കറങ്ങി വീണാണ് അപകടം ഉണ്ടായത്.
തലയ്ക്ക് പരിക്കേറ്റതിനാല്‍ താത്കാലികമായി ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയും ചെയ്തു. ആരാധകരുള്‍പ്പെടെ നിരവധി പേരാണ് താരത്തിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് എത്തുന്നുണ്ട്. എന്നാല്‍ തന്നെ നോക്കാന്‍ വീട്ടില്‍ തന്നെ ഡോക്ടര്‍ ഉണ്ടെന്നാണ് താരം പറയുന്നത്. മകള്‍ വേദയാണ് ജയസൂര്യയെ ശുശ്രൂഷിക്കാനെത്തിയ ഡോക്ടര്‍. രോഗിയായ ജയസൂര്യ രോഗവിവരങ്ങളെല്ലാം ഡോക്ടറോട് പറയുന്നുണ്ട്. തലകറങ്ങി വീണതാണെന്നും തലയില്‍ എന്തോ ഇടിച്ചെന്നും പറഞ്ഞപ്പോള്‍, ആദ്യം സ്‌കാന്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറയുന്നത്. തലയില്‍ നോക്കുന്നതിനു പകരം കൈയിലാണ് പരിശോധിക്കുന്നതെന്നു മാത്രം. അങ്ങനെ നോക്കിയാലും സ്‌കാനിങ് കിട്ടുമന്നാണ് വേദ പറയുന്നത്. ബ്രെയിന്‍ ഇല്ലെന്നാണ് സ്‌കാനിങ്ങിനുശേഷം കണ്ടെത്തിയത്. മകള്‍ തന്നെ പരിശോധിക്കുന്നതിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ തൃശൂര്‍ പൂരം. കുറച്ചുദിവസങ്ങളായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ആറുദിവസങ്ങളായി സിനിമയുടെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ജയസൂര്യക്ക് അല്‍പം ക്ഷീണം ഉണ്ടായിരുന്നു. വൈകുന്നേരത്തെ ഷൂട്ടിനിടെ താരെ തല കറങ്ങി താഴെ വീഴുകയായിരുന്നു. നിലത്ത് പോയി തല അടിച്ചതാണ് അപകടത്തിന് ആഘാതം കൂട്ടിയത്. പെട്ടന്നു തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിടെയാണ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന തൃശൂര്‍ പൂരം എന്ന ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ടത്. പൂരപറമ്പില്‍ വെച്ചു തന്നെ ചിത്രം അനൗണ്‍സ് ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. തൃശ്ശൂരുകാരുടെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശ്ശൂര്‍ പുരമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.