അല്ലുഅര്‍ജുന്‍ കേന്ദ്ര കഥാപാത്രത്തിലെത്തി അങ്ങ് വൈകുണ്ഠപുരത്ത് എന്ന തെലുങ്ക് ചിത്രത്തിലെ സാമജവരഗമന ഗാനം വലിയ ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം ഈ പാട്ട് പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലുമായി. ഒരു ടെലിവിഷന്‍ പരിപാടയ്ക്കിടെ ഈ പാട്ടിന്റെ തെലുങ്ക് വേര്‍ഷന്‍ പാടുന്ന സുരേഷ് ഗോപിയുടെ വീഡിയോയാണ് വൈറലായത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ അനുകരിച്ച് എത്തിയിരക്കുകയാണ് നടന്‍ ജയറാം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പങ്കുവെച്ചത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. കൂളിംഗ് ഗ്ലാസും വെച്ച് മൈക്കിന് മുന്നില്‍ പാട്ടുപാടുന്ന ജയറാമിനെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് കമന്റുമായി സുരേഷ് ഗോപിയും എത്തി. പൊട്ടിച്ചിരിക്കുന്ന സ്മൈലികളാണ് സുരേഷ് ഗോപി കമന്റ് ചെയ്തിരിക്കുന്നത്.
രമേഷ് പിഷാരഡി, ലിസി, കനിഹ, സെന്തില്‍, വിജയ് യേശുദാസ്, ഗോവിന്ദ് പദ്മസൂര്യ, സാധിക വേണുഗോപാല്‍ തുടങ്ങിയ നിരവധി താരങ്ങളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുകന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. എഴുന്നേറ്റ് നിന്ന് കേട്ടുവെന്ന് രമേഷ് പിഷാരഡി കമന്റ് ചെയ്തു. ഡെന്നിസിനോട് രവിശങ്കര്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്