Latest News

നടിയെ ആക്രമിച്ച കേസ്! കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് നടന്‍ ദിലീപ്

Malayalilife
നടിയെ ആക്രമിച്ച കേസ്!  കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് നടന്‍ ദിലീപ്


നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ തനിക്ക് ഒറ്റയ്ക്ക് കാണണമെന്ന് പ്രതിയായ നടന്‍ ദിലീപ്. ദിലീപ് ഉള്‍പെടെ ആറ് പ്രതികളാണ് ഇരയുടെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം ചോദിച്ചിരുന്നത്. കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ തനിക്ക് ഒറ്റയ്ക്ക് ദൃശ്യങ്ങള്‍ കാണണമെന്നതാണ് ദിലീപിന്റെ ആവശ്യം.

കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നാണ് നേരത്തേ കോടതി ഉത്തരവിട്ടിരുന്നത്. അത് മതിയാകില്ലെന്നും ഒറ്റയ്ക്ക് പരിശോധിക്കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജി. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയം നല്‍കിയിരിക്കുന്നത് ഇന്നാണ്. 

കൊച്ചിയിലെ പ്രത്യേക കോടതിയില്‍ രാവിലെ പതിനൊന്നരയ്ക്ക് പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങള്‍ കാണിക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. നടന്‍ ദിലീപ് അടക്കം 6 പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ദിലീപിന് പുറമേ സുനില്‍കുമാര്‍, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനില്‍കുമാര്‍ എന്നിവരാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.

Read more topics: # actor dileep,# case today
actor dileep case today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES