Latest News

സുരാജ് വെഞ്ഞാറമൂട് വാഹനമോടിച്ചത് അലക്ഷ്യമായി; നടനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്; വാഹനവുമായി ഇന്ന് സ്റ്റേഷന്‍ ഹാജരാവാന്‍ നിര്‍ദ്ദേശം

Malayalilife
സുരാജ് വെഞ്ഞാറമൂട് വാഹനമോടിച്ചത് അലക്ഷ്യമായി; നടനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്; വാഹനവുമായി ഇന്ന് സ്റ്റേഷന്‍ ഹാജരാവാന്‍ നിര്‍ദ്ദേശം

പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്ന് കാറുമായി സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസം സംഭവിച്ച അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ശരത്തിന്റെ കാലിന് സാരമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. സുരാജിന് കാര്യമായ പരിക്കുകളില്ല.

കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു നടന്‍. ഈ സമയമാണ് എതിര്‍ വശത്ത് നിന്നു വന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്തിനെ നടനും കൂടി ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുരാജ് മടങ്ങുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

accident case against suraj venjaramood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES