ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വാഹനാപകടം. തൊടുപുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ വാഹനാപകടം. നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആര്‍ക്കും സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോര്‍ട്ട്.ഷൂട്ടിംഗിനിടെ താരങ്ങള്‍ ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുത പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ജസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പ്. എ.ടി,എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാല്‍. മൈന ക്രിയേഷന്‍സ് ആണ് നിര്‍മ്മാണം. ഗായത്രി അശോക് ആണി ചിത്രത്തിലെ നായിക