ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മന്ത്രി തോമസ് ഐസക്

Malayalilife
 ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ചിത്രം നാന്‍ പെറ്റ മകന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി  മന്ത്രി തോമസ് ഐസക്

ഹാരാജാസ് കോളേജില്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാന്‍ പെറ്റ മകന്‍' ചിത്രത്തിന്റെ പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പ്രകാശനം ചെയ്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മന്ത്രി പ്രകാശനം ചെയ്തത്.

സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ '101 ചോദ്യങ്ങള്‍' ഫെയിം മിനന്‍ ജോണാണ് അഭിമന്യുവായി തിരശീലയില്‍ എത്തുന്നത്. 2012 ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണാണ് അഭിമന്യുവായി അഭ്രപാളിയിലെത്തുക.റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി സീമ.ജി.നായരാണ് വേഷമിടുന്നത്.

ശ്രീനിവാസനും ഇന്ദ്രന്‍സും 'നാന്‍ പെറ്റ മകനി'ല്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. അഭിമന്യുവിന്റെ അച്ഛന്റെ വേഷത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്.ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

abhimanyu-biopic-first-look-poster-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES