സ്വകാര്യജീവിതത്തെക്കുറിച്ച് സമൂഹമാധ്യമ പോസ്റ്റിനു താഴെ വന്ന കമന്റിനോടു പ്രതികരിച്ച് ഗായിക അഭയ ഹിരണ്മയി.ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പം നില്ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് സ്വകാര്യജീവിതത്തെക്കുറിച്ചുള്ള കമന്റുമായി ഒരാള്‍ എത്തിയത്.
കൂട്ടുകാരിക്കൊപ്പം നില്ക്കുന്ന ചിത്രത്തിന് നിരവധി കമന്റുകളാണ് എത്തിയത്.ഇതിലൊരു കമന്റിന് അഭയ മറുപടിയും നല്കി. 'ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെ പോയി വെറുതെ 12 വര്‍ഷം കളഞ്ഞില്ലേ. ലൈഫ് മുഴുവന്‍ കൂടെ കാണും എന്ന് കരുതും. ഒക്കെ വെറുതെ. ആര്‍ക്കും ആരോടും ആത്മാര്‍ത്ഥത ഒന്നും ഇല്ലാ' എന്നായിരുന്നു കമന്റ്. 'അങ്ങനെയാണോ? ഞാന്‍ എന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കണോ'? എന്നായിരുന്നു അഭയ കമന്റിനു നല്കിയ മറുപടി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. സംഗീത സംവിധായകന് ഗോപി സുന്ദറുമൊത്തുള്ള ജീവിതത്തിന്റെ പേരില്‍ പലപ്പോഴും അഭയ വാര്‍ത്തകളില്‍ ഇടം നേടി. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ?ഗായിക അമൃത സുരേഷുമായി ?ഗോപി സുന്ദര്‍ ജീവിതം ആരംഭിച്ച വിവരം പുറത്തുവന്നത്. ഇക്കാര്യത്തെ കുറിച്ച് പലപ്പോഴും ചോദ്യം ഉയര്‍ന്നിരുന്നുവെങ്കിലും അവയില്‍ നിന്നെല്ലാം അഭയ ഒഴിഞ്ഞു മാറിയിരുന്നു.