Latest News

എ.ആര്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് ഇളമുറക്കാരി കൂടി ചലച്ചിത്രരംഗത്തേക്ക്; താരത്തിന്റെ അനന്തിരവള്‍ ഭാവാനിശ്രീയുടെ അരങ്ങേറ്റം വിജയ് സേതുപതി ചിത്രത്തിലൂടെ

Malayalilife
എ.ആര്‍ റഹ്മാന്റെ കുടുംബത്തില്‍ നിന്ന് ഇളമുറക്കാരി കൂടി ചലച്ചിത്രരംഗത്തേക്ക്; താരത്തിന്റെ അനന്തിരവള്‍ ഭാവാനിശ്രീയുടെ അരങ്ങേറ്റം വിജയ് സേതുപതി ചിത്രത്തിലൂടെ

എ.ആര്‍ റഹ്മാന്റെ അനന്തിരവള്‍ ഭവാനി ശ്രീ സിനിമയിലേക്ക്. റഹ്മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റൈഹാനയുടെ മകളാണ് ഭവാനി ശ്രീ. സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ്കുമാര്‍ ഭവാനി ശ്രീയുടെ മൂത്ത സഹോദരനാണ്. വിജയ് സേതുപതി. ഐശ്വര്യ രാജേഷ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന കാ പെ രണസിങ്കം എന്ന ചിത്രത്തിലൂടെയാണ് ഭവാനി ശ്രീ സിനിമയില്‍ എത്തുന്നത്.

ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെയാണ് ഭവാനി അവതരിപ്പിക്കുന്നത്.പി.കെ വീരുമാണ്ടിയാണ് വിജയ് സേതുപതി ചിത്രം സംവിധാനം ചെയ്യുന്നത്. കെ.ജെ.ആര്‍ സ്റ്റുഡിയോസ് ആണ് നിര്‍മാണം. സംഗീതമൊരുക്കുന്നത് ജിബ്രാനാണ്. അമല അകിനേനി പ്രധാനവേഷത്തില്‍ എത്തുന്ന ഹൈ പ്രീസ്റ്റസ് എന്ന വെബ് സീരിസിലും ഭവാനി വേഷമിടാന്‍ ഒരുങ്ങുകയാണ്. നടന്‍ കൃഷ്ണയാണ് വെബ് സീരീസ് നിര്‍മിക്കുന്നത്.

a r rahman nephew coming on cinema

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES