അന്തരിച്ച പ്രശസ്ത സംവിധായകന്‍ ശ്രീ പത്മരാജന്‍ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കല്‍ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്. ആടുജീവിതം എന്ന സിനിമയുടെ യഥാര്‍ത്ഥ ജീവിത നായകനായ നജീബ് മുഖ്യ അതിഥിയായിരുന്നു. പത്മരാജന്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം പൂജാ കര്‍മ്മത്തിന് തുടക്കം കുറിച്ചു. ശ്രീപത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥു ഭദ്രദീപം കൊളുത്തി.
നിര്‍മ്മാതാവ് സുരേഷ് സുബ്രഹ്‌മണ്യത്തിന്റെ പിതാവ് സുബ്രഹ്‌മണ്യന്‍ നടന്മാരായ നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര,വിനോദ്, അറുമുഖന്‍, കാര്‍ത്തിക്,അമ്പിളി, പ്രശസ്ത ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി, കന്നട സിനിമ നിര്‍മ്മാതാവ് മിസ്സിസ് ലീലാവതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുധീ ഉണ്ണിത്താന്റെ ജീവിതത്തില്‍ ഉണ്ടായ ഒരേടാണ് യമഹ എന്ന ചിത്രത്തിന് ആധാരം. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. കായംകുളം ഹരിപ്പാട് മുതുകുളം പരിസരപ്രദേശങ്ങളാണ് ലൊക്കേഷന്‍.
ഡിയോ പി നജീബ് ഷാ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധീഷ് രാജ്. കലാസംവിധാനം ലാല്‍ തൃക്കുളം. മേക്കപ്പ് സുബ്രു തിരൂര്‍. കോസ്റ്റ്യൂമര്‍ സന്തോഷ് പാഴൂര്‍. സ്റ്റില്‍സ് അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടര്‍ ടോമി കലവറ, അജികുമാര്‍ മുതുകുളം.
പി ആര്‍ ഒ എം കെ ഷെജിന്‍.