മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഉയർന്ന വിമർശനങ്ങളുടെ ഭാഗമായി രാജിവെച്ച് ഇറങ്ങി പോയ നടി പാര്‍വ്വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയെയും അഭിനന്ദിച്ച് എഴുത്തുകാരിയായ ശാരദക്കുട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ശാരദക്കുട്ടി തന്റെ പ്രതികരണം നടത്തിയിരിക്കുന്നത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്. പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും,പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണെന്നും ഒരു സൂചനയാണെന്നും ശാരദക്കുട്ടി കുറിപ്പിലൂടെ വ്യക്തമാകുന്നത്.
ശാരദ കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ...
പാര്‍വ്വതി തിരുവോത്തിന്റെ ഇറങ്ങിപ്പോക്കും,പി.കെ റോസിയെ ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണ്.സൂചനയാണ്. ഞങ്ങള്‍ വഴി മാറിത്തരണമോ എന്നു ചോദിച്ച വള്ളത്തോളിനോട് വഴി മാറിത്തരണ്ട,ഞങ്ങള്‍ നിങ്ങളുടെ മുകളിലൂടെ കടന്നു പൊയ്‌ക്കൊള്ളാം എന്ന് പണ്ട് പി.കേശവദേവ് പറഞ്ഞതായ ഒരു സംഭവമുണ്ട്. മലയാള സിനിമയുടെ പുതിയ സഞ്ചാരങ്ങളില്‍ അഭിമാനിക്കുന്നു.ചരിത്ര,രാഷ്ട്രീയ ബോധ്യങ്ങളോടെ ഉറച്ച ചുവടുകള്‍ ചവിട്ടി,ശബ്ദമുണ്ടാക്കിത്തന്നെ നടന്നു പോകുന്ന നടിമാരില്‍ അഭിമാനിക്കുന്നു.