Latest News

45 ആം വയസ്സില്‍ നടന്‍ പ്രേംജി അമരന്‌ വിവാഹം; വിവാഹം ജൂണ്‍ 9ന്;  വധു സേലം സ്വദേശി ഇന്ദു;സോഷ്യല്‍മീഡിയയില്‍ വൈറലായി വിവാഹ ക്ഷണപ്പത്രം             

Malayalilife
 45 ആം വയസ്സില്‍ നടന്‍ പ്രേംജി അമരന്‌ വിവാഹം; വിവാഹം ജൂണ്‍ 9ന്;  വധു സേലം സ്വദേശി ഇന്ദു;സോഷ്യല്‍മീഡിയയില്‍ വൈറലായി വിവാഹ ക്ഷണപ്പത്രം              

മിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനാകുന്നു. വരുന്ന ജൂണ്‍ 9നാണ് നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി വിവാഹിതനാകുന്നത്.പ്രേംജിയുടെ വിവാഹ ക്ഷണപ്പത്രം എന്ന് പറഞ്ഞ്, ഒരു ക്ഷണപ്പത്രം സോഷ്യല്‍മീഡിയിയല്‍ പ്രചരിക്കുന്നുണ്ട്.

ഇന്ദു എന്നാണ് വധുവിന്റെ പേര്. വരുന്ന ജൂണ്‍ 9 ന് തിരുത്തനി മുരുകന്‍ കോവിലില്‍ വച്ച് വിവാഹം നടക്കും. 9 മണിക്കും 10.30 നും ഇടയിലാണ് മുഹൂര്‍ത്തം എന്നും പ്രചരിയ്ക്കുന്ന വിവാഹ ക്ഷണപ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ എത്രത്തോളം വാസ്തവമാണ് എന്ന് വ്യക്തമല്ല. ഇതുവരെ ഈ വാര്‍ത്തയോട് പ്രേംജിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്റെ മകനാണ് പ്രേംജി. ഇളയരാജയുടെ സഹോദരനും പ്രശസ്ത സംഗീത സംവിധായകനുമൊക്കെയാണ് ഗംഗൈ അമരന്‍.പ്രമുഖ സംവിധായകന്‍ വെങ്കിട്ട് പ്രഭു ഇദ്ദേഹത്തിന്റെ സഹോദരനാണ്.  വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോള്‍ പ്രേംജി അഭിനയിച്ചുവരുന്നത്. 

വെങ്കിട്ട് പ്രഭുവിന്റെ ചിത്രങ്ങളില്‍ എല്ലാം സ്ഥിരം സാന്നിധ്യമാണ് പ്രേംജി. ഇതില്‍ തന്നെ ചെന്നൈ 28, മങ്കാത്ത, ഗോവ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്. ഗായകനും സംഗീത സംവിധായകനുമായ പ്രേംജി പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

Wedding bells for Premgi Amaren

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES