നടന്, സംഗീതസംവിധായകന്, ഗായകന് എന്നീ നിലകളില്‍ തിളങ്ങുന്ന പ്രേംജി അമരന് തമിഴ് സിനിമയിലെ ഒരു ഓള് റൗണ്ടറാണ്. സഹോദരനും സംവിധായകനുമായ വെങ്കട്ട് പ്രഭുവിന്റെ എല്ലാ ചിത്രങ്ങളിലും ഹാസ്യ നടനായാണ് പ്രേംജി അമരന് അഭിനയിച്ചത്. ഇപ്പോളിതാ നടന്റെ വിവാഹ വാര്‍ത്തയാണ് ചര്‍ച്ചകളില്‍ നിറയുന്നത്.
പ്രേംജി അമരനും യുവഗായിക വിനൈതയും രഹസ്യ വിവാഹിതരായി എന്ന് റിപ്പോര്‍ട്ട്. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു. പ്രേംജിയെ കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് റീ യൂണിറ്റഡ് വിത്ത് പുരുഷന് എന്നാണ് വിനൈത നല്കിയ അടിക്കുറിപ്പ്. ഗായകനും സംഗീത സംവിധായകനും നടനുമായ ഗംഗൈ അമരന്റെ മകനായ പ്രേംജി അമരന് 43 വയസാണ്. പ്രേംജിയുടെ ആദ്യം വിവാഹമാണ്. തന്റെ വിവാഹത്തെക്കുറിച്ച് പ്രേംജി അടുത്തിടെ സൂചനകള്‍ നല്‍കിയിരുന്നു.
വിനൈതയുടെ പോസ്റ്റ് വൈറലായതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചിരിക്കും എന്ന നിഗമനത്തിലാണ് ആരാധകര്‍. അടുത്തിടെ വിവാഹത്തെ കുറിച്ച് അഭിമുഖത്തില്‍ വെച്ച് ചോദിച്ചപ്പോള്‍ തന്റെ കുടുംബം തനിക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്താനുള്ള തിരച്ചിലിലാണെന്നും താന്‍ ആ ഒരാള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രേംജി വെളിപ്പെടുത്തിയിരുന്നു. വിനൈതയെ ചേര്‍ത്ത് നിര്‍ത്തി സെല്‍ഫിക്ക് പോസ് ചെയ്യുന്ന പ്രേംജിയുടെ ചിത്രം അടുത്തിടെ മനോഹരമായ കുറിപ്പോടെ വിനൈത പങ്കുവെച്ചിരുന്നു.
മങ്കാത്ത, മാനാട്, ഗോവ, പ്രിന്‍സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.കാതല്‍ സെയ്വേല് എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ തമിഴരുടെ മനം കവര്‍ന്ന ഗായികയാണ് 33 കാരിയായ വിനൈത.കാതല്‍ സെയ് വേന് എന്ന പോപ്പുലര്‍ ഗാനത്തിലൂടെ തമിഴകത്ത് കാലുറപ്പിച്ച ഗായിക തമിഴിലെ മനോഹരമായ മെലഡി ഗാനങ്ങള്‍ക്ക് കവര്‍ സോങ് ഒരുക്കിയും ആസ്വദകര്‍ക്കിടയില്‍ ശ്രദ്ധേയയായ ഗായിക കൂടിയാണ്.
2003 മുതലാണ് സിനിമയില്‍ പ്രേംജി സജീവമായി തുടങ്ങിയത്. സംഗീത സംവിധായകന് ഇളയരാജ പ്രേംജിയുടെ ബന്ധുവാണ്.വല്ലവന് സിനിമയിലൂടെ തന്നെയാണ് പ്രേംജി സിനിമയിലേക്ക് അരങ്ങേറിയത്. ശിവകാര്ത്തികേയന് നായകനായ പ്രിന്‍സാണ് ഏറ്റവും അവസാനം പ്രേംജി അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. സിനിമ വേണ്ടത്ര വിജയം നേടിയില്ല. ഭൂപതി എന്നായിരുന്നു പ്രേംജി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.