രാത്രി നടുറോഡില്‍ പൊലീസുമായി തര്‍ക്കിക്കുന്ന നടി ഗൗരി കിഷന്റെ വിഡിയോ വൈറല്‍. സഹതാരത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് താരത്തെ പൊലീസ് തടഞ്ഞത്. പൊലീസ് മോശമായി പെരുമാറിയെന്ന് ഗൗരി പറയുന്നുണ്ട്. അവസാനം താരം കരയുന്നതും വിഡിയോയില്‍ കാണാം.
രാത്രി 11 മണിക്കാണ് പുതിയ ചിത്രമായ ലിറ്റില്‍ മിസ് റാവുത്തറിലെ നായകന്‍ ഷെര്‍ഷ ഷെരീഫിനൊപ്പം താരം പുറത്തിറങ്ങിയത്. ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് വഴിയില്‍ തടയുകയായിരുന്നു. വാഹനത്തിന്റെ ആര്‍സി ബുക്കിന്റെ കാലാവധി തീര്‍ന്നതിനെ ചുറ്റിപ്പറ്റിയാണ് തര്‍ക്കം.
ഞാന്‍ ഇരുപത്തിമൂന്ന് വയസുള്ള കുട്ടിയാണ്. എനിക്ക് നിങ്ങള്‍ ആണുങ്ങളുടെയത്ര എന്താണെന്ന് വച്ചാല്‍ ഇല്ലായിരിക്കും. അതുകൊണ്ട് തന്നെ ഞാന്‍ നിര്‍ത്താന്‍ കുറച്ച് ഡിലേയുണ്ടായി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ചെക്ക് ചെയ്യാതെ വണ്ടിയെടുത്തതാണ് അടുത്ത തെറ്റ്. ആര്‍ സി ബുക്കിന്റെ കാലാവധി തീര്‍ന്നു എന്നുള്ളത് ശ്രദ്ധിച്ചില്ല... ഇതുമൂന്നുമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്.
ഒരു സ്ത്രീയോട് രാത്രി പതിനൊന്ന് മണിക്ക് ഇങ്ങനെയാണോ നിങ്ങള്‍ സംസാരിക്കുന്നത്. ഒരു ബേസിക് റസ്പെക്ട് ഇല്ലാതെ, ടാര്‍ഗറ്റ് ചെയ്ത്... പുരുഷാധിപത്യ സ്വഭാവമാണ്. ഇത്തരം അപമാനം ഒരു സ്ത്രീയ്ക്കും ഒരിക്കലും ഉണ്ടാകരുത്.' - എന്നാണ് ഗൗരി കിഷന്‍ പറഞ്ഞത്. അതേസമയം, ഇതൊരു പ്രാങ്ക് വീഡിയോയോ, സിനിമയുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണോയെന്നും വ്യക്തമല്ല.