Latest News

ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തിറങ്ങും...!

Malayalilife
ആസിഫ് അലി നായകനായെത്തുന്ന വിജയ് സൂപ്പറും പൗര്‍ണമിയും ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്തിറങ്ങും...!

ആസിഫ് അലി നായകാനായെത്തുന്ന പുതിയ ചിത്രം  വിജയ് സൂപ്പറും പൗര്‍ണമിയിലെ രണ്ടാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയാണ് നായിക. രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോളേജ് പഠനം പൂര്‍ത്തിയായിക്കഴിഞ്ഞ ന്യൂജെന്‍ യുവാവായാണ് ആസിഫ് അഭിനയിക്കുന്നത്. ഇന്ന് വൈകിട്ട് 7 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്. സിദ്ധീഖ്, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ശാന്തികൃഷ്ണ, ആര്‍.ജെ ജോസഫ് അന്നകുട്ടി ദോസ്, ബാലു വര്‍ഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സൂര്യ ഫിലിംസിന്റെ ബാനറില്‍ എ.കെ സുനില്‍ ചിത്രം നിര്‍മിക്കുന്നു. ജിസ് ജോയുടേതാണ് തിരക്കഥ. ചിത്രം തെലുഗ് ചിത്രം പെല്ലിചോപ്പലു എന്ന ചിത്രത്തിന്റെ റീമേക് ആണെന്ന് റിപ്പോര്‍ട്ട് ഉണ്ട്.

മായാനദിയിലൂടെ സിനിമാലോകത്തേക്ക് കടന്ന് വന്ന് ജനപ്രീതി നേടിയ നായികയാണ് ഐശ്വര്യ ലക്ഷ്മി. ടൊവിനോ, നിവിന്‍ പോളി തുടങ്ങിയ യുവ താരനിരയോടൊപ്പം അഭിനയിച്ച ഐശ്വര്യ ആസിഫ് അലിയോടൊപ്പം എത്തുന്നതും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Vijay Superum Pournamiyum,asif ali,second song,today release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES