Latest News

'എല്ലാര്‍ക്കും തെരിഞ്ച വിഷയം താ'; വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ എന്ന ചോദ്യത്തിന് രശ്മികയുടെ മറുപടി ഇങ്ങനെ; താരങ്ങളുടെ  'സീക്രട്ട് ലഞ്ച് ഡേറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ നടിയുടെ മറുപടിയും പ്രണയ ഗോസിപ്പ് ചൂടുപിടിപ്പിക്കുമ്പോള്‍

Malayalilife
 'എല്ലാര്‍ക്കും തെരിഞ്ച വിഷയം താ'; വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ എന്ന ചോദ്യത്തിന് രശ്മികയുടെ മറുപടി ഇങ്ങനെ; താരങ്ങളുടെ  'സീക്രട്ട് ലഞ്ച് ഡേറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ നടിയുടെ മറുപടിയും പ്രണയ ഗോസിപ്പ് ചൂടുപിടിപ്പിക്കുമ്പോള്‍

തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ ആകാംക്ഷയിലാണ്. ഓഫ്സ്‌ക്രീനിലും ഓണ്‍സ്‌ക്രീനിലും ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഡേറ്റിംഗിലാണ് എന്നത് സിനിമ ലോകത്തെ പരസ്യമായ രഹസ്യമാണ്. തങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലും ഇരുവരും ഒന്നിച്ചാണ് എന്നത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നും മറ്റും പ്രേക്ഷകര്‍ക്ക് വ്യക്തമാണ്.

 അടുത്തിടെ വിജയിയുമായുള്ള രശ്മികയുടെ ലഞ്ച് ഡേറ്റ് ഫോട്ടോസ് ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ റിലേഷന്‍ഷിപ്പിനെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആകുകയാണ്. പുഷ്പ 2വിലെ കിസ്സിക്ക് സോ?ങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷന്‍ഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇന്‍സ്ട്രിയില്‍ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വര്‍ എന്ന ചോദ്യത്തിന്, 'എല്ലാര്‍ക്കും തെരിഞ്ച വിഷയം താ', എന്നാണ് രശ്മിക മറുപടി നല്‍കിയത്. ഈ ഉത്തരമാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുമുണ്ട്. 

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിജയ് താന്‍ സിങ്കിള്‍ അല്ലെന്ന് സമ്മതിച്ചിരുന്നു. തന്റെ പങ്കാളിയുടെ പേര് പറയാതെ, താന്‍ ഒരു ബന്ധത്തിലാണെന്നും താരം സ്ഥിരീകരിച്ചിരുന്നു. അതേസമയം, വിജയ് ദേവരകൊണ്ട ഇപ്പോള്‍ വിഡി 12 ഷൂട്ടിംഗ് തിരക്കിലാണ്.

അടുത്തിടെ  റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്‌യുടെയും രശ്മികയുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും മാച്ചിന് മാച്ചായി ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അതിനാല്‍ വിജയ്‌യുടെയും രശ്മികയുടെയും വിവാഹം ഉടനുണ്ടാകുമെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് കാരണമായി ഇരുവരും ദീപാവലി ആഘോഷിച്ചതും ഒരുമിച്ചായിരുന്നുവെന്നത് ചൂണ്ടിക്കാട്ടുന്നു.

Vijay Deverakonda spotted on date with Rashmika Mandanna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക