സംവിധായകനായി വന്ന് നടനായും സംവിധായകനായുമൊക്കെ സിനിമയുടെ പല വഴികളിലൂടെ യാത്ര തുടരുന്ന താരമാണ് വിജയ് ആന്റണി. ഇപ്പോഴിതാ അദ്ദേഹം നായകനാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തിയിരിക്കുകയാണ്. വിനായക് വൈദ്യനാഥൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ വിജയ് ആന്റണിയുടെ നായികയാവുന്നത് മിർണാളിനി ദേവിയാണ്. യുട്യൂബിൽ ഏറെ ജനപ്രീതി നേടിയ കാതൽ ഡിസ്റ്റൻസിങ് എന്ന സിരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിനായക് വൈദ്യനാഥൻ.
യോഗി ബാബുവാണ് ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിടി വി ഗണേശ്, ഇളവരശ്, തലൈവാസൽ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. വിജയ് ആന്റണി ഫിലിം കോർപറേഷന്റെ ബാനറിൽ മീര വിജയ് ആന്റണിയാണ് നിർമ്മാണം. ലൈൻ പ്രൊഡ്യൂസർ സാന്ദ്ര ജോൺസൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ കുമാർ ഡി, പ്രൊഡക്ഷൻ മാനേജർ കൃഷ്ണപ്രഭു, ഛായാഗ്രഹണം ഫറൂഖ് ജെ ബാഷ, സംഗീതം ഭരത് ധനശേഖർ, എഡിറ്റിങ് വിജയ് ആന്റണി, കലാസംവിധാനം എസ് കമലാനാഥൻ, കളറിസ്റ്റ് കൗശിക് കെ എസ്, സ്‌റ്റൈലിസ്റ്റ് ഷിമോന സ്റ്റാലിൻ, അസോസിയേറ്റ് എഡിറ്റർ വിക്കി ഗുരുസ്വാമി, സൗണ്ട് ഡിസൈൻ വിജയ് രത്തിനം, പബ്ലിസിറ്റി ഡിസൈൻ വിയാകി.
ചിത്രത്തിന്റെ 2.46 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ആണ് പുറത്തെത്തിയിരിക്കുന്നത്. റൊമാന്റിക് എന്റർടെയ്‌നർ വിഭാഗത്തിൽ പെടുന്ന ചിത്രം ഈ വേനൽക്കാലത്ത് തിയറ്ററുകളിലത്തും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പേര് ലവ് ഗുരു എന്നാണ്.