വഴിയെ ഇന്‍ഡീ ഫിലിം ഫെസ്റ്റിന്റെ രണ്ടാം സീസണിലെ വിജയികളെ പ്രഖ്യാപിച്ചു. ഹ്യൂബര്‍ട്ട് ബൂഡര്‍ സംവിധാനം ചെയ്ത കനേഡിയന്‍ ചിത്രമായ 'ജെ ഡബിള്‍ ഒ' മികച്ച ഫീച്ചര്‍ ചിത്രമായി പ്രഖ്യാപിച്ചു. മാര്‍ക്ക് ഫ്രാന്‍സിസിന്റെ അമേരിക്കന്‍ ചിത്രം 'എ വാമ്പയര്‍സ് കിസ്' മികച്ച ഹൊറര്‍ ചിത്രമായി തിരഞ്ഞെടുത്തപ്പോള്‍, മൈക്കല്‍ റിംഗ്ഡല്‍ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ദാറ്റ്‌സ് ദി പ്ലാന്‍' മികച്ച ത്രില്ലര്‍ ചിത്രത്തിനുള്ള പുരസ്‌കാരം നേടി.
ഫൗണ്ട് ഫൂട്ടേജ് വിഭാഗത്തില്‍ അമേരിക്കന്‍ സംവിധായകന്‍ കാര്‍ട്ടര്‍ കോക്‌സ് സംവിധാനം ചെയ്ത 'Zero90Six.[Redacted]' മികച്ച ചിത്രമായി തിരഞ്ഞെടുത്തപ്പോള്‍, മൈക്ക് മാഡിഗന്‍ സംവിധാനം ചെയ്ത 'റെന്റ് എ ഫ്രണ്ട്' പ്രത്യേക പരാമര്‍ശം നേടി. ക്രിസ്റ്റഫര്‍ ഷെഫീല്‍ഡിന്റെ അമേരിക്കന്‍ ചിത്രമായ 'ഇന്‍ മോണ്‍സ്റ്റേര്‍സ് ഹാന്‍ഡ്' മികച്ച വെബ്/ടിവി പൈലറ്റ് വിഭാഗത്തില്‍ പുരസ്‌കാരം നേടിയപ്പോള്‍, കാര്‍ട്ടര്‍ കോക്‌സ് സംവിധാനം ചെയ്ത 'Inveni' മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തു.
'Amends of the Father' എന്ന ചിത്രത്തിലെ പ്രകടനത്തിന് അമേരിക്കന്‍ നടനായ സ്റ്റീഫന്‍ സൊറന്റീനോ മികച്ച നടനായി തിരഞ്ഞെടുത്തപ്പോള്‍, 'Timeless Classics' എന്ന ചിത്രത്തിലൂടെ ഡോണ ലീ ഹീസിംഗ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. 'Zero90Six.[Redacted]' എന്ന ഫൗണ്ട് ഫൂട്ടേജ് ചിത്രത്തിലൂടെ കാര്‍ട്ടര്‍ കോക്‌സ് മികച്ച സംവിധായകനായി.
മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ 'വഴിയെ'യുടെ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകളെയും ചലച്ചിത്ര പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വഴിയെ സിനിമയുടെ അണിയറപ്രവര്‍ത്തകരും നിര്‍മ്മാണ കമ്പനിയായ കാസബ്ലാങ്ക ഫിലിം ഫാക്ടറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഐ എം ഡി ബി യോഗ്യത നേടിയ ഒരു വാര്‍ഷിക ചലച്ചിത്ര മേളയാണിത്. മൂന്നാം സീസണിനുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍: നിര്‍മല്‍ ബേബി വര്‍ഗീസ്.
കൂടുതല്‍ അവാര്‍ഡ് വിവരങ്ങള്‍ക്ക്: https://bit.ly/VIFF2025