ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ബൂത്തിലെത്തി തമിഴ് സിനിമാ താരങ്ങള്‍. ചെന്നൈയിലെ അതത് പോളിംഗ് ബൂത്തിലെത്തി നടന് രജനികാന്തും ധനുഷും വിജയും അടങ്ങിയ താരങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
ടിടികെ റോഡിലെ സെന്റ് ഫ്രാന്‍സിസ് സ്കൂളിലാണ് ധനുഷ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരു താരങ്ങളും ജനങ്ങളെ അഭിവാദ്യം ചെയ്യുകയും മഷി പുരട്ടിയ വിരല്‍ ക്യാമറയ്ക്ക് മുന്നില്‍ കാണിക്കുകയും ചെയ്തു.
അഭിനേതാക്കളായ അജിത് കുമാര്‍, ശിവകാര്ത്തികേയന്, ?ഗൗതം കാര്‍ത്തിക് സവിധായകന്മാരായ സുന്ദര്‍ സി, വെട്രിമാരന്, ശശികുമാര്‍, വിജയ് സേതുപതി എന്നിവരും വോട്ട് രേഖപ്പെടുത്തി.
വിജയ് ഗോട്ട് സിനിമയുടെ ചിത്രീകരണവുമായി റഷ്യയിലായിരുന്നു. അതി രാവിലെയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. ശേഷം ഉടന്‍ തന്നെ വോട്ട് ചെയ്യാന്‍ കപലീശ്വരന്‍ നഗറിലെ നീലാങ്കരയില്‍ എത്തുകയായിരുന്നു. താരത്തെ നേരില്‍ കാണാന്‍ വലിയ ജനത്തിരക്ക് ആണ് പോളിങ് ബൂത്തില്‍ അനുഭവപ്പെട്ടത്. ജനങ്ങളുടെയും മീഡിയയുടെയും തിരക്കിനടയില്‍ ഏറെ പണിപ്പെട്ടാണ് വിജയ് പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം വിജയ് വോട്ട് രേഖപ്പെടുത്തുന്ന ആദ്യ ഇലക്ഷന് കൂടിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ താരത്തിന്റെ വരവ് ആകാംഷയോടെയാണ് മാധമങ്ങളും ജനങ്ങളും കണ്ടിരുന്നത്.