Latest News

അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മ്മയില്‍ നായകനായെത്തുന്നത് ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവന്‍...! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വണ്‍ മില്ല്യണ്‍ വ്യൂസും കടന്ന്  ട്രെയിലര്‍

Malayalilife
topbanner
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മ്മയില്‍ നായകനായെത്തുന്നത് ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവന്‍...! റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വണ്‍ മില്ല്യണ്‍ വ്യൂസും കടന്ന്  ട്രെയിലര്‍

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവന്‍ നായകനായെത്തുന്ന വര്‍മയുടെ ട്രെയിലറിന് മികച്ച പ്രതികരണം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം വണ്‍ മില്ല്യണ്‍ വ്യൂസും കടന്നിരിക്കുകയാണ് ട്രെയിലര്‍. സൂപ്പര്‍ഹിറ്റ് തെലുങ്കു ചിത്രം അര്‍ജുന്‍ റെഡ്ഡിയുംട തമിഴ് പതിപ്പാണ് വര്‍മ്മ. നടന്‍ സൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. 

പ്രശസ്ത സംവിധായകന്‍ ബാലയാണ് ചിത്രം തമിഴില്‍ ഒരുക്കുന്നത്. പുതുമുഖ നടി മേഘ ചൗദരിയാണ് വര്‍മയില്‍ നായിക. ചിത്രത്തില്‍ ഈശ്വരി റാവു, റൈസ വില്‍സണ്‍, ആകാശ് പ്രേംകുമാര്‍ എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഇ4 എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ മുകേഷ് മെഹ്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

സന്ദീപ് റെഡ്ഢി ആദ്യമായി സംവിധാനം ചെയ്ത അര്‍ജുന്‍ റെഡ്ഢി തെലുങ്കിലെ സ്ഥിരം ക്ലീഷെ സിനിമകള്‍ക്കുള്ള മറുപടി കൂടിയായിരുന്നു. വിജയ് ദേവരകൊണ്ടയുടെ പ്രകടനവും സിനിമക്ക് മുതല്‍ക്കൂട്ടായി. തെന്നിന്ത്യയില്‍ വമ്പന്‍ വരവേല്‍പ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഹിന്ദിയിലും ചിത്രം റീമേയ്ക്കിനൊരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ ആകും നായകന്‍.

ചിത്രത്തില്‍ ട്രെയിലറില്‍ നായകന്റെ വ്യത്യസ്ഥ കാലഘട്ടങ്ങളാണ് കാണിച്ചിരിക്കുന്നത്. പ്രണയവും, വിരഹവും, ക്യാമ്ബസും എല്ലാം കോര്‍ത്തിണക്കി യുവാക്കള്‍ക്കിടയില്‍ തരംഗമായ അര്‍ജുന്‍ റെഡ്ഢി എന്ന തെലുങ്ക് ചിത്രത്തിന്റെ ഒഫിഷ്യല്‍ റീമേക്കാണ് വര്‍മ്മ. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.

Read more topics: # VARMAA,# Official Trailer,# Dhruv Vikram
VARMAA,Official Trailer,Dhruv Vikram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES