Latest News

ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത്; നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി ഇപ്പോൾ അമ്മയാകുവാൻ തയാറെടുക്കുകയാണ് അവൾ; കുറിപ്പ് പങ്കുവച്ച് നടി ഉത്തര ഉണ്ണി

Malayalilife
ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത്; നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി ഇപ്പോൾ അമ്മയാകുവാൻ തയാറെടുക്കുകയാണ് അവൾ; കുറിപ്പ് പങ്കുവച്ച് നടി  ഉത്തര ഉണ്ണി

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ഊര്‍മ്മിള ഉണ്ണി. നെഗറ്റീവും പോസിറ്റീവുമായ നിരവധി കഥാപാത്രങ്ങള്‍ ഊര്‍മ്മിള ഉണ്ണി അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമുളള ഊര്‍മ്മിളയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. അമ്മയെ പോലെ തന്നെ മകൾ ഉത്തര ഉണ്ണിയും അഭിനയ മേഖലയിൽ ചേക്കേറി കഴിഞ്ഞു. അഭിനയത്തിന് പുറമെ നൃത്തത്തിലൂടെയും ഉത്തരയെ പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്. അടുത്തിടെയാണ് താരപുത്രിയുടെ വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ   ഉത്തര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭരതനാട്യ അധ്യാപിക കൂടിയായ താരം നൃത്തത്തിലൂടെ ഗർഭധാരണത്തിലെ പ്രശ്നങ്ങൾ മാറി അമ്മയാകുവാൻ തയാറെടുക്കുന്ന തന്റെ വിദ്യാർത്ഥിയെപറ്റിയാണ് ഇപ്പോൾ കുറിപ്പിലൂടെ  എഴുതിയിരിക്കുന്നത്.

ഉത്തരയുടെ ഫേസ്ബുക്ക് പോസ്റ്റ്

“ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എങ്കിലും, PCOD, PMS, ഗർഭധാരണത്തിലെ പ്രശ്നങ്ങൾ തുടങ്ങി സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നൃത്തം കൊണ്ട് പരിഹരിക്കാൻ കഴിയും. ഒട്ടുമിക്ക നർത്തകിമാർക്കും സുഖപ്രസവമാണ് ഉണ്ടാകാറ്. ഏറ്റവും വലിയ ഉദാഹരണം എന്റെ അമ്മ തന്നെയാണ്. മൂന്നു പതിറ്റാണ്ട് മുൻപ്, ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന അന്ന് എന്റെ ‘അമ്മക്ക് നോർമൽ ഡെലിവറി ആയിരുന്നു.ഇപ്പോഴും അമ്മ പറയും അന്ന് വലിയ വേദനയൊന്നും ഉണ്ടായിരുന്നില്ല എന്ന്. ഇത് ഞങ്ങളിൽ പലർക്കും വിശ്വസിക്കാൻ പോലും കഴിയുന്നില്ല,”

PCOD, ക്രമമല്ലാത്ത ആർത്തവം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്റെ കുറെ വിദ്യാർത്ഥികൾ ഇപ്പോൾ അതെല്ലാം ശരിയായി എന്ന് പറയാറുണ്ട്. അതുപോലെ ആർത്തവ സമയം അതികഠിനമായ വേദന അനുഭവിച്ചിരുന്ന പലരും ഇപ്പോൾ അതും കുറവുണ്ട് എന്ന് സാക്ഷ്യം പറയാറുണ്ട്,

ഗർഭധാരണത്തിനു പ്രശ്നങ്ങൾ നേരിട്ടിരുന്ന പല സ്ത്രീകളും തന്റെ ഡാൻസ് ക്ലാസ്സിൽ ചേർന്ന ശേഷം പ്രെഗ്നന്റ് ആയതുകണ്ട് താൻ ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന് പലരും കളിയാക്കിയിട്ടുണ്ട് എന്നാണ് ഉത്തര പറയുന്നത്.”കുറച്ചു വർഷങ്ങളായി എന്റെ സ്റ്റുഡന്റ്സിൽ പലരും ഗർഭിണികളായ ശേഷം ക്ലാസ് നിർത്തിയിട്ടുണ്ട്. ഇതുകണ്ട് എന്റെ ഒരുപാട് സുഹൃത്തുക്കൾ കളിയാക്കിയിട്ടുണ്ട് ഡാൻസ് ക്ലാസ് ആണോ ഇൻഫെർട്ടിലിറ്റി ക്ലിനിക് ആണോ നടത്തുന്നത് എന്ന്. എന്തായാലും ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. 8 വർഷം ശ്രമിച്ചിട്ടും (4 വർഷം ചികിത്സകൾ ചെയ്തു ഇനി സാധ്യത ഇല്ല എന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞ) ഗർഭിണിയാകാതിരുന്ന എന്റെ ഒരു വിദ്യാർത്ഥി ഇപ്പോൾ ഗർഭം ധരിച്ചിരിക്കുന്നു.

അതും ഒരു വർഷം ക്ലാസ് അറ്റൻഡ് ചെയ്തു കഴിഞ്ഞു. ഇത് ഒരു മാജിക് തന്നെയാണ്. നിങ്ങൾക്ക് വേണ്ടതെല്ലാം നൽകി ഭരതനാട്യം നിങ്ങളെ സഹായിക്കും. ഇതിലും വലിയ സന്തോഷം ഉണ്ടാകാനില്ല. നൃത്തത്തിന് വലിയൊരു അർത്ഥതലം ഉണ്ടായ പോലെ. അതൊരു വിലമതിക്കാനാകാത്ത സമ്മാനം തന്നെയാണ്,” ഉത്തര തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
 

Uthara unni new fb post about bharathanatyam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES